ഒന്നാംക്ലാസുകാരനെ മര്‍ദ്ദിച്ച സ്‌കൂള്‍ ബസ് ഡ്രൈവറെ പോലീസ് തിരയുന്നു!

ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം ബസിലേക്ക് കയറാന്‍ എത്തിയ ഒന്നാം ക്ലാസുകാരനെ സ്‌കൂള്‍ബസിന്റെ ഡ്രൈവര്‍ ക്രൂരമായി തല്ലിച്ചതച്ചു.
സ്‌കൂള്‍വിട്ട് കുട്ടി ബസിലേക്ക് കയറിയപ്പോള്‍ ബസിന്റെ ക്ലീനറെ മറ്റൊരു ബസിന്റെ ഡ്രൈവറായ ഷിയാസ് മര്‍ദിക്കുന്നത് കുട്ടി കണ്ടു.
ഒന്നാം ക്ലാസ്സുകാരന്‍ ഇതു തടയാന്‍ ശ്രമിച്ചപ്പോള്‍ വിദ്യാര്‍ത്ഥിയെ ഷിയാസ് ചൂരല്‍ കൊണ്ട് തല്ലുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ കണ്ണനല്ലൂര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ ബസ് ഡ്രൈവറായ ഷിയാസ് മുങ്ങി.
ഷിയാസിന്റെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം തുടരുകയാണ്.
https://www.facebook.com/Malayalivartha


























