ഉംറ കഴിഞ്ഞ് മടങ്ങിയ മലയാളികള്‍ സഞ്ചരിച്ച കാർ മറിഞ്ഞു; 2 മരണം

ഉംറ കഴിഞ്ഞ് മടങ്ങിയ മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. മാഹി സ്വദേശി ഷമീം മുസ്തഫ (40), ഷമീമിന്‍റെ സുഹൃത്ത് അമീനിന്‍റെ മകന്‍ അര്‍ഹാം (4) എന്നിവർ കൊല്ലപ്പെട്ടു. ഷമീമിന്‍റെ ഭാര്യ അഷ്മില, അമീനിന്‍റെ ഭാര്യ ഷാനിബ എന്നിവര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. ഷമീമിന്‍റെ മക്കളായ അയാന്‍, സാറ എന്നിവരും വാഹനത്തിലുണ്ടായിരുന്നു. ഇവർക്ക് നിസ്സാര പരുക്കുകൾ സംഭവിച്ചു.
റിയാദില്‍ ജോലി ചെയ്യുന്ന ഷമീം മുസ്തഫയും അമീനും ഇരുവരുടെയും കുടുംബങ്ങളും മക്കയില്‍ ഉംറയ്ക്ക് പോയ ശേഷം മടങ്ങി വരവെയായിരുന്നു ഈ അപകടം നടന്നു. റിയാദ് - ജിദ്ദ ഹൈവേയില്‍ റിയാദില്‍ നിന്നും 300 കിലോമീറ്ററകലെ ഹുമയാത്ത് പൊലീസ് പരിധിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു ഇവര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ അല്‍ഖുവയ്യ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇവരെ റിയാദിലെ ആശുപത്രിയിലേക്ക് മാറ്റും.
https://www.facebook.com/Malayalivartha


























