കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് പി.സി.ജോര്‍ജ്; എല്‍ഡിഎഫ് ഇല്ലാത്തത് പറഞ്ഞ് മുസ്‌ലിംകളെ കബളിപ്പിക്കുന്നു

കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് എംഎല്‍എ പി സി ജോര്‍ജ്. പൗരത്വനിയമം കൊണ്ട് ആര്‍ക്കും പൗരത്വം നഷ്ടമാകില്ലെന്നും അത്തരത്തിലുള്ള ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് ഇല്ലാത്തത് പറഞ്ഞ് മുസ്‌ലിംകളെ കബളിപ്പിക്കുന്നുവെന്നും ഭരണപരാജയം മറയ്ക്കാനാണിതെന്നും അദ്ദേഹം ആരോപിച്ചു. സ്ത്രീകളെയും കുട്ടികളെയും സമരത്തിനിറക്കുന്നത് ഭരണപരാജയം മറയ്ക്കാനാണെന്നും ജോര്‍ജ് കുറ്റപ്പെടുത്തി.
നിയമസഭയിലാണ് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് പി സി ജോര്‍ജ് സംസാരിച്ചത്. നേരത്തെ, പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയപ്പോള്‍ പി സി ജോര്‍ജ് അനുകൂല നിലപാടായിരുന്നു എടുത്തിരുന്നത്. കുരങ്ങിന്റെ കയ്യില്‍ പൂമാല കിട്ടി എന്ന് പറയും പോലെയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണം. എന്ത് ചെയ്യണമെന്ന് സര്‍ക്കാരിന് ഒരു പിടിയുമില്ലാത്ത അവസ്ഥയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് നടത്തുന്ന സമരങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ വിറപ്പിക്കുന്ന വിധത്തില്‍ ആകണമെന്നുമായിരുന്നു പിസി ജോര്‍ജ് അന്ന് പറഞ്ഞത്. ഇപ്പോള്‍ ഈ നിലപാട് മാറ്റിയാണ് പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് പി സി ജോര്‍ജ് സംസാരിച്ചത്.
https://www.facebook.com/Malayalivartha


























