കൂടത്തായി കൊലപാതക പരമ്പര പ്രമേയമായ ടെലിവിഷന്‍ പരമ്പരയുടെ സ്‌റ്റേ തുടരും

കൂടത്തായി കൊലപാതക പരമ്പര പ്രമേയമായ ടെലിവിഷന്‍ പരമ്പരയുടെ സ്‌റ്റേ തുടരും. സ്‌റ്റേ നീക്കണമെന്നാവശ്യപ്പെട്ട് ചാനല്‍ അധികൃതര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. എന്തും സംപ്രേഷണം ചെയ്യാനാവുമോ എന്ന് കോടതി ചാനലിന്റെ അഭിഭാഷകനോട് വാദത്തിനിടെ ആരാഞ്ഞു. മുഖ്യ സാക്ഷിക്ക് ഇങ്ങനെയൊരു ഹര്‍ജി നല്‍കാന്‍ തന്നെ അവകാശമില്ലെന്നും ഹര്‍ജി നിലനില്‍ക്കില്ലെന്നുമായിരുന്നു ചാനലിന്റെ പ്രധാന വാദം.
പരമ്പര ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. അപകീര്‍ത്തികരമായി പരമ്പരയില്‍ ഒന്നുമില്ല. തങ്ങള്‍ ക്രിമിനല്‍ കുറ്റം ഒന്നും ചെയ്തിട്ടില്ല. അതു കൊണ്ട് തന്നെ പൊലീസ് മേധാവിക്ക് പരാതിയില്‍ ഇടപെടാന്‍ അധികാരമില്ല. സിവില്‍ സ്വഭാവമുള്ള പരാതിയാണെന്നും താമരശ്ശേരി കോടതിയില്‍ പരാതിക്കാരന്‍ ഹര്‍ജി നല്‍കിയിട്ടുണ്ടന്നും അവിടെയാണ് നിവൃത്തി തേടേണ്ടതെന്നും ചാനല്‍ ബോധിപ്പിച്ചു.
പരമ്ബരയില്‍ സാക്ഷികളെ പ്രേക്ഷകര്‍ക്ക് തിരിച്ചറിയാനാവും വിധമാണ് ചിത്രീകരിച്ചിട്ടുള്ളതെന്നും ഇത് സ്വകാര്യതയുടെ ലംഘനമാണന്നും പരാതിക്കാരായ മൊഹമ്മദും കൊല്ലപ്പെട്ട റോയി തോമസിന്റെ സഹോദരിയും ചുണ്ടിക്കാട്ടി. കേസില്‍ പൊലീസ് അന്വേഷണം പുര്‍ത്തിയാവും മുന്‍പേ സമാന്തര അന്വേഷണവും മധ്യമ വിചാരണയും നടക്കുകയാണന്നും വിവാദമുണ്ടാക്കി നേട്ടം കൊയ്യലാണ് ചാനലിന്റെ ലക്ഷ്യമെന്നും പരാതിക്കാര്‍ ബോധിപ്പിച്ചു.
https://www.facebook.com/Malayalivartha


























