കരിങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് വിദ്യാര്‍ഥിനികള്‍ മുങ്ങി മരിച്ചു

കരിങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് വിദ്യാര്‍ഥിനികള്‍ മുങ്ങി മരിച്ചു. പുളിക്കല്‍ ആന്തിയൂര്‍കുന്ന് മൂച്ചിത്തോട്ടത്തില്‍ താഴത്തുവീട്ടില്‍ കോയയുടെ മകള്‍ ആയിഷ റിന്‍ഷ (15), മുഹമ്മദ് കുട്ടിയുടെ മകള്‍ നാജിയ ഷെറിന്‍ (13) എന്നിവരാണ് മരിച്ചത്. ഒളവട്ടൂര്‍ യതീംഖാന സ്‌കൂള്‍ വിദ്യാര്‍ഥിനികളാണ്. ഇരുവരുടെയും വീടിനടുത്ത് പ്രവര്‍ത്തനം നിര്‍ത്തിവെച്ച ക്വാറിയില്‍ തിങ്കളാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. സമീപവാസികള്‍ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ക്വാറിയില്‍ നിന്ന് പൈപ്പിട്ട് ഇവരുടെ വീട്ടിലേക്ക് വെള്ളമെടുക്കുന്നുണ്ട്. ഇത് നോക്കാന്‍ പോയതിനിടെയാണ് അപകടത്തില്‍പ്പെട്ടതെന്ന് പരിസരവാസികള്‍ പറഞ്ഞു.
നാജിയ ഷെറിന്‍ ഏഴാം ക്ലാസിലും ആയിശ റിന്‍ഷ പത്താം ക്ലാസിലുമാണ്. ആയിഷ റിന്‍ഷയുടെ പിതാവ് കോയയും നാജിയയുടെ സഹോദരന്‍ മഷ്ഹൂദും ചൊവ്വാഴ്ച വിദേശത്ത് നിന്നെത്തും. ലൈലയാണ് ആയിഷ റിന്‍ഷയുടെ മാതാവ്.
https://www.facebook.com/Malayalivartha


























