Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

മോദിയുടെ മനം കുളിര്‍ത്തു... പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം തുടരുമ്പോള്‍ വേറിട്ട പ്രതികരണവുമായി പി.സി ജോര്‍ജ് എംഎല്‍എ; മുസ്ലീങ്ങളെ പറഞ്ഞു പറ്റിച്ച് ഭീതി പരത്തുന്നു

04 FEBRUARY 2020 10:32 AM IST
മലയാളി വാര്‍ത്ത

More Stories...

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ പ്രതിപക്ഷവും ഭരണപക്ഷവും ഒന്നിച്ചാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന് വലിയ പിന്തുണയുമായാണ് ജനപക്ഷം നേതാവും എം എല്‍ എയുമായ പി സി ജോര്‍ജ് രംഗത്തെത്തിയിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ മുസ്ലീങ്ങളെ പറഞ്ഞു പറ്റിച്ച് സമൂഹത്തില്‍ ഭീതി പരത്തുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ജനപക്ഷംപി സി ജോര്‍ജ് പറഞ്ഞു. എല്‍ഡിഎഫ് ഇല്ലാത്ത കാര്യമാണ് പറയുന്നത്. ഇതിന്റെ പേരില്‍ സ്ത്രീകളെയും കുട്ടികളെയും സമരത്തിന് ഇറക്കുന്നത് ഭരണപരാജയം മറയ്ക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

ഇടതുമുന്നണിയുടെ മനുഷ്യ ശൃംഗല കലോത്സവ വേദികളില്‍ മിമിക്രി മത്സരം നടക്കുമ്പോള്‍ കുട്ടികള്‍ അവതരിപ്പിക്കുന്ന സ്ഥിരം നമ്പര്‍ പോലെയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ നേരത്തേ പറഞ്ഞിരുന്നു. കഴിഞ്ഞ 20 വര്‍ഷമായി ഇടതുമുന്നണി പല പേരില്‍ ഇറക്കുന്ന ഒരു സ്ഥിരം സമര നമ്പറാണിതെന്നും സൗകര്യം പോലെ അവര്‍ അതിനെ ശൃംഖല, ചങ്ങല, മതില്‍, സംഗമം എന്നൊക്കെ വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തെ ശക്തമായി അനുകൂലിച്ച് രംഗത്തെത്തിയയാളാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ചതിന്റെ പേരില്‍ ഗവര്‍ണര്‍ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. അതേസമയം ഗവര്‍ണര്‍ തന്റെ നിലപാടില്‍ ഒരു വിട്ടുവീഴ്ചയും വരുത്തിയില്ല. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ സ്വന്തം ചിന്തയും ആശയങ്ങളും മറ്റുള്ളവര്‍ക്കുമേല്‍ അടിച്ചേല്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞത്.

സ്വന്തം വീക്ഷണങ്ങളും വികാരങ്ങളും ആവിഷ്‌കരിക്കാന്‍ അവകാശമുണ്ടെന്നു കരുതുന്ന പലരും അതിനെതിരേ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം അംഗീകരിക്കുന്നില്ല. ഇരട്ടത്താപ്പും കാപട്യവുമാണിത്. ഇടങ്ങള്‍ ചുരുങ്ങിപ്പോകുന്നതിന്റെ പല അനുഭവങ്ങള്‍ തനിക്കുണ്ടായിട്ടുണ്ട്. കണ്ണൂര്‍ സര്‍കലാശാലയിലെ ചടങ്ങില്‍ അതാണ് കണ്ടത്. ഷാബാനുകേസില്‍ അന്നത്തെ കേന്ദ്രസര്‍ക്കാര്‍നിലപാടിനോട് വിയോജിച്ച് രാജിവെച്ചപ്പോഴും അതുണ്ടായി. ഇപ്രകാരം ഇടങ്ങള്‍ ചുരുങ്ങുന്നതിന് കാരണക്കാര്‍ ആരാണെന്നത് നിങ്ങളുടെ ആലോചനയ്ക്കുവിടുന്നു.

ആത്മാവിനെ സ്വതന്ത്രമാക്കുന്നതിലാണ് ഭാരതീയര്‍ എക്കാലവും വിശ്വസിച്ചിരുന്നത്. അത് മറ്റുള്ളവരുടെ അഭിപ്രായങ്ങളെയും നിലപാടിനെയും ആശ്രയിച്ചുനില്‍ക്കുന്നതല്ല. നശിപ്പിക്കാനാവാത്തവയാണ് അക്ഷരങ്ങള്‍. വാക്കിന്റെ പ്രാധാന്യം എല്ലാ മതങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദൈവം ആദ്യമായി സൃഷ്ടിച്ചത് പേനയാണെന്ന് ഇസ്‌ലാമിക സംസ്‌കാരം പറയുന്നു. അതാണ് അക്ഷരങ്ങളും വാക്കുകളുമുണ്ടാക്കാന്‍ സഹായിച്ചതെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്.

അതിനിടെ ഗവര്‍ണറെ തിരിച്ചു വിളിക്കാനുള്ള പ്രമേയം പ്രതിപക്ഷം കൊണ്ടുവന്നത് ഭരണപക്ഷം തടഞ്ഞിട്ടുണ്ട്. ഗവര്‍ണര്‍ വിരുദ്ധ പ്രമേയം നിരാകരിച്ചതിന്റെ പേരില്‍ പുകമറ സൃഷ്ടിക്കാനുള്ള പ്രതിപക്ഷ ശ്രമം രാഷ്ട്രീയമുതലെടുപ്പ് നടത്താനെന്നാണ് സിപിഎം പറയുന്നത്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെല്ലാംവിട്ട് സര്‍ക്കാരിനും സിപിഐ എമ്മിനും എതിരെ തിരിഞ്ഞിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിന് കേന്ദ്രസര്‍ക്കാരുമായുള്ള ഒത്തുകളി എന്നൊക്കെ വിചിത്രമായ വാദമുഖങ്ങളും അദ്ദേഹം നിരത്തുന്നു.

ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയത്തെ സര്‍ക്കാര്‍ പിന്താങ്ങാത്തത് വലിയ അപരാധമായി വളച്ചൊടിക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ വികാരം തണുപ്പിക്കാനും കേരളത്തില്‍ ആളിക്കത്തുന്ന കേന്ദ്രവിരുദ്ധ വികാരം വഴിതിരിച്ചുവിടാനുമുള്ള ഗൂഢനീക്കമാണിതിന് പിന്നില്‍. പൗരത്വ പ്രക്ഷോഭത്തില്‍ രാജ്യത്തിന് മാതൃക കാണിച്ച സംസ്ഥാനമാണ് കേരളമെന്നുമാണ് പാര്‍ട്ടി പറയുന്നത്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (24 minutes ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (1 hour ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (1 hour ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (2 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (2 hours ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (3 hours ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (3 hours ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (3 hours ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (3 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (4 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (4 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (4 hours ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (5 hours ago)

Malayali Vartha Recommends