പൂജപ്പുര സെന്‍ട്രല്‍ ജയിലിൽ കഞ്ചാവ് കേസില്‍ വിചാരണ തടവുകാരനായി കഴിയുന്ന ഭര്‍ത്താവിനെ സന്ദര്‍ശിക്കാന്‍ എത്തി മറ്റൊരു തടവുകാരനുമായി പ്രണയത്തിലായി ഭാര്യ ഒളിച്ചോട്ടം വെറൈറ്റിയാക്കി; മൊബൈല്‍ പിടിച്ചുപറി കേസില്‍ തടവുകാരനായിരുന്ന പ്രതി ജയില്‍ മോചിതനായ ശേഷം സുഹൃത്തിന്റെ ഭാര്യയും മക്കളുമായി ഒളിച്ചോടിയപ്പോൾ സംഭവിച്ചത് മറ്റൊരു ട്വിസ്റ്റ്

കഞ്ചാവ് കേസില്‍ വിചാരണ തടവുകാരനായി കഴിയുന്ന ഭര്‍ത്താവിനെ സന്ദര്‍ശിക്കാന്‍ എത്തി മറ്റൊരു തടവുകാരനുമായി പ്രണയത്തിലായി ഭാര്യ ഒളിച്ചോടി. പൂജപ്പുര സെന്‍ട്രല്‍ ജയിലിൽ പൂവിട്ട പ്രണയത്തിലെ നായിക കടയ്ക്കാവൂര്‍ സ്വദേശിയും, കാമുകൻ മൊബൈല്‍ പിടിച്ചുപറി കേസില്‍ തടവില്‍ കഴിയുകയുമായിരുന്ന പൂന്തുറ സ്വദേശിയുമായിരുന്നു. കഞ്ചാവ് കേസില്‍ ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ സന്ദര്‍ശിക്കുന്നത് പതിവാക്കിയാണ് യുവതി ഇയാളുമായി അടുത്തത്. ഭർത്താവ് തന്നെയായിരുന്നു പൂന്തുറ സ്വദേശിയായ ജയ്സണിനെ യുവതിക്ക് പരിചയപ്പെടുത്തിയതും. ഇയാള്‍ ജയില്‍ മോചിതനായശേഷം യുവതിയുമായി ഫോണില്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു. യുവതിയുടെ ഭര്‍ത്താവ് അപ്പോഴും ജയിലില്‍തന്നെയായിരുന്നു. ഒടുവില്‍ പ്രണയം കലശലായപ്പോള്‍ ഇരുവരും നാടുവിടുകയായിരുന്നു.
വിവാഹിതയായ മകളെയും കുട്ടികളേയും കാണാനില്ലെന്ന് കാണിച്ച് യുവതിയുടെ അമ്മ കടയ്ക്കാവൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. കഴിഞ്ഞ വെള്ളിയാഴ്ച യുവതിയെയും മക്കളെയും യുവാവിനൊപ്പം പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും കടയ്ക്കാവൂര്‍ പോലീസ് പിടികൂടുകയായിരുന്നു. ജയ്സണ്‍ ജയില്‍ മോചിതനായപ്പോള്‍ വിളിച്ചത് അനുസരിച്ചാണ് ഒന്നര വയസുള്ള ആണ്‍കുഞ്ഞിനേയും മൂന്നര വയസുള്ള മകളെയും കൂട്ടി യുവതി കാമുകനൊപ്പം പോയത്. കാമുകന് ഒപ്പം പോകാനാണ് ആഗ്രഹമെന്ന് യുവതി പറഞ്ഞപ്പോള്‍ മൂന്നര വയസുള്ള മകളെ കോടതി ഭര്‍തൃമാതാവിന് ഒപ്പം വിട്ടു. യുവതിയും കൈക്കുഞ്ഞും കാമുകന് ഒപ്പം പോവുകയും ചെയ്തു.
ഇവർക്കായുള്ള തെരച്ചിലിൽ മൊബൈല്‍ ടവര്‍ ലൊക്കേഷൻ കാണിച്ചിരുന്നത് കോയമ്പത്തൂർ ആയിരുന്നെങ്കിലും അന്വേഷണ സംഘം എത്തിയപ്പോഴേക്കും ഇവർ പാലക്കാട്ടേക്ക് കടന്നിരുന്നു. തുടർന്ന് പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ സ്റ്റേഷനില്‍ കിടന്നുറങ്ങുകയായിരുന്ന ഇവരെ തട്ടിവിളിച്ച് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വര്‍ക്കല കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് യുവതിയെ കാമുകന് ഒപ്പം വിടാന്‍ കോടതി ഉത്തരവിട്ടത്. കുട്ടികളെ ഒപ്പം കൂട്ടിയതിനാല്‍ ജെജെ ആക്റ്റ് പ്രകാരം പൊലീസിന് കേസെടുക്കാന്‍ കഴിഞ്ഞില്ല. കൈക്കുഞ്ഞും മൂന്നര വയസുള്ള പെണ്‍കുട്ടിയും യുവതിക്ക് ഒപ്പമുണ്ടായിരുന്നു.
ജയില്‍പ്പുള്ളിയ്‌ക്കൊപ്പം മൂന്നര വയസുള്ള യുവതിയുടെ പെണ്‍കുഞ്ഞു കൂടിയുള്ളതിനാലാണ് അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയത്. കടയ്ക്കാവൂര്‍ എസ്.ഐ. വിനോദ് വിക്രമാദിത്യന്‍, എ.എസ്.ഐ. ദിലീപ്, ബിനോജ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതി നിര്‍ദ്ദേശത്തെതുടര്‍ന്ന് ഒന്നര വയസ്സുള്ള കുഞ്ഞിനെ യുവതിയോടൊപ്പവും മൂത്തമകളെ യുവതിയുടെ അമ്മയോടൊപ്പവും വിട്ടു.
https://www.facebook.com/Malayalivartha


























