Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

കാര്യം പോകുന്ന പോക്കേ... മൂന്നാമത്തെയാള്‍ക്കും കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചതോടെ സംസ്ഥാന സര്‍ക്കാര്‍ ജാഗ്രതയോടെ മുന്നേറുകയാണ്; സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് പ്രവര്‍ത്തനം ഊര്‍ജിതമാക്കി; അതിനിടെ വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ കേസെടുത്ത് സര്‍ക്കാരും

04 FEBRUARY 2020 01:50 PM IST
മലയാളി വാര്‍ത്ത

More Stories...

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

എന്ത് വന്നാലും കേരളത്തിലെ കോഴികള്‍ക്ക് കിടക്കപ്പൊറുതിയില്ലെന്നാണ് പറയാറ്. വ്യാജപ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. മൂന്ന് പേരാണ് ഇതുവരെ വ്യാജ പ്രചരണം നടത്തി അറസ്റ്റിലായത്.

ഏത് രോഗം വന്നാലും കോഴിക്ക് കിടക്കപ്പൊറുതിയില്ലെന്നതാണ് ഇന്നത്തെ അവസ്ഥ. ഇക്കാലമത്രയും പക്ഷിപനി മാത്രമാണ് സംസ്ഥാനത്ത് കോഴി വില്‍പന തകര്‍ത്തിരുന്നത്.

എന്നാല്‍ ചൈനയില്‍ ജനിച്ച് ചൈനയില്‍ വളര്‍ന്ന കൊറോണ വൈറസ് വന്നപ്പോഴും തങ്ങള്‍ക്ക് കിടക്കപൊറുതിയുണ്ടാവില്ലെന്ന് കോഴികള്‍ മനസാ വാചാ കരുതിയില്ല.

കോഴിയിറച്ചി കഴിച്ചാല്‍ വൈറസ് പകരുമെന്നാണ് പുതിയ കണ്ടുപിടുത്തം ഉണ്ടായത്. അതും നല്ല വിദ്യാഭ്യാസമുള്ളവരാണ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് എന്നതാണ് രസകരം.

ചുരുക്കത്തില്‍ കേരളത്തില്‍ കോഴി വില കുത്തനെ ഇടിഞ്ഞു. വ്യാപാരികള്‍ ധര്‍മ്മസങ്കടത്തിലായി. ഒടുവില്‍ കോഴികളെ രക്ഷിക്കാന്‍ രംഗത്തെത്തിയത് കേരള വെറ്റിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം. ആര്‍. ശശീന്ദ്രനാഥാണ്. മൃഗങ്ങളിലൂടെ രോഗം പകരാനുള്ള സാധ്യത വിരളമാണെന്നാണ് വി.സി. പറഞ്ഞത്. കോഴികളില്‍ നിന്നോ മറ്റ് മൃഗങ്ങളില്‍ നിന്നോ വൈറസ് പകര്‍ന്നതിന്റെ ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ലോകം മുഴുവന്‍ പരിശോധന നടത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

പാമ്പില്‍ നിന്നും വൈറസ് മനുഷ്യരിലേക്ക് പടര്‍ന്നു എന്ന് ചൈന പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്. കാരണം ചൈനയില്‍ മനുഷ്യര്‍ പാമ്പ് ഇറച്ചി കഴിക്കാറുണ്ട്. എന്നാല്‍ പിന്നീട് ഉണ്ടായ പഠനങ്ങളില്‍ വവ്വാലുകളില്‍ നിന്നാണ് വൈറസ് പടര്‍ന്നതെന്ന സംശമാണ് ഉണ്ടായിരിക്കുന്നതെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.

അതേസമയം വന്യമൃഗങ്ങളില്‍ നിന്ന് രോഗം പകരാനുള്ള സാധ്യത വി സി തള്ളികളന്നില്ല. കാട്ടില്‍ വേട്ടയാടാന്‍ പോകുന്നവര്‍ക്ക് രോഗം ബാധിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ കോഴി, താറാവ്, ആട് തുടങ്ങി ഒരു വളര്‍ത്തു മൃഗത്തില്‍ നിന്നും രോഗം പകരാനുള്ള സാധ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു.

സംഗതി എന്തായാലും ഇറച്ചി നന്നായി വേവിച്ച ശേഷം മാത്രമേ കഴിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു. അത് ആരോഗ്യത്തിന് നല്ലതാണ്. വൈറസ് ഉണ്ടെങ്കിലും ഇല്ലെങ്കിലും.

മണ്ണുത്തി വെറ്റിനറി സര്‍വകലാശാലയില്‍ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ മൃഗങ്ങളില്‍ കൊറോണ സാധ്യതയെ കുറിച്ച് പഠിക്കുന്നുണ്ടെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വൈറസ് എന്നു കേള്‍ക്കുമ്പോള്‍ തന്നെ കേരളത്തിലെ ഇറച്ചി വിപണി തകരാന്‍ തുടങ്ങിയിട്ട് കാലമേറെയായി. എന്തൊക്കെ ബോധവത്കരണം നടത്തിയാലും വൈറസ് ബാധ ശ്രദ്ധയില്‍ പെട്ടാല്‍ ജനങ്ങള്‍ ഇറച്ചി ഒഴിവാക്കും. ഇത് ലക്ഷകണക്കിന് കോഴി കര്‍ഷകരെയാണ് ബാധിക്കുന്നത്. ഒടുവില്‍ കോഴി മേള നടത്തിയാണ് ജനങ്ങളുടെ സംശയം ദൂരികരിക്കുന്നത്. കോഴി മേള നടത്തിയാലും വിശ്വസിക്കാത്തവരും കേരളത്തിലുണ്ട്. കേരളത്തിലാണ് കോഴി പ്രധാന മെനുവായിട്ടുള്ളത്. ആയതിനാല്‍ കോഴികള്‍ പറയുന്നു, നിസഹായരായ ഞങ്ങളെ കൊല്ലാന്‍ ശ്രമിക്കരുതേ!

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (58 minutes ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (1 hour ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (2 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (2 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (3 hours ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (3 hours ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (3 hours ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (4 hours ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (4 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (4 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (4 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (5 hours ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (5 hours ago)

Malayali Vartha Recommends