ആരോഗ്യ വകുപ്പിന്റെ വിലക്ക് ലംഘിച്ച് വിവാഹ ചടങ്ങില്‍ പങ്കെടുക്കണമെന്ന് വാശി പിടിച്ച് ചൈനയിലെ വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥി; സംഭവം വീട്ടുകാരുടെ കൈയിൽ നിന്നും പോയതോടെ അവർ ചെയ്തത് മറ്റൊന്ന്; സംഭവം തൃശൂരില്‍

കഴിഞ്ഞ ദിവസമാണ് സംഭവം. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിനിയ്ക്ക് ആരോഗ്യ വകുപ്പിന്റെ വിലക്ക് ലംഘിച്ച് വിവാഹ ചടങ്ങില്‍ പങ്കെടുക്കണമെന്ന് നിര്‍ബന്ധം. ഒടുവില്‍ വിവരം അറിഞ്ഞ ജില്ലാ കലക്ടറും ഡിഎംഒയും പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി ബോധവത്കരണം നടത്തിയതോടെ ആണ് സ്വന്തം തീരുമാനത്തില്‍ നിന്നും വിദ്യാര്‍ത്ഥിനി പിന്മാറിയത്. തൃശൂരാണ് സംഭവം. ആരോഗ്യവകുപ്പിന്റെ നീരിക്ഷണത്തിലുള്ള വിദ്യാര്‍ത്ഥിയാണ് അടുത്ത ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കണമെന്ന് വാശി പിടിച്ചത്. ഞായറാഴ്ച നടന്ന ഈ വിവാഹത്തില്‍ പങ്കെടുക്കരുതെന്ന് ആരോഗ്യ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. പോകുന്നില്ലെന്ന് വീട്ടുകാരും സമ്മതിച്ചിരുന്നു. എന്നാല്‍ ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദ്ദേശം ലംഘിച്ച് വിദ്യാര്‍ത്ഥിനി വിവാഹത്തിന് പോകാന്‍ ഒരുങ്ങി. പിന്തിരിപ്പിക്കാന്‍ കഴിയാതെ വന്നതോടെ വീട്ടുകാര്‍ തന്നെ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























