കവർച്ച തടയുന്നവരെ കൊന്നൊടുക്കും ; കൊള്ള സംഘത്തിന്റെ നേതാവ് കുടുങ്ങിയപ്പോൾ പുറത്ത് വരുന്ന വെളിപ്പെടുത്തൽ നടുക്കുന്നത് ; രണ്ടുപ്പേർക്കായുള്ള തെരച്ചിൽ ഊർജിതം

കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകനെയും ഭാര്യയെയും കെട്ടിയിട്ട് കവര്‍ച്ച നടത്തിയ കേസില്‍ അറസ്റ്റിലായ പ്രതിയെ പറ്റി പുറത്ത് വരുന്ന വിവരങ്ങൾ നടുക്കുന്നതാണ്. പിടിയിലായത് ബംഗ്ലാദേശി സ്വദേശി ഇല്യാസ് ഷിക്കാരിയാണ്. ഇയാൾ ക്രൂരനായ കവര്ച്ചാക്കാരനെന്ന് പോലീസ് പറയുന്നു. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വച്ചായിരുന്നു കോല്‍ക്കത്ത എമിഗ്രേഷന്‍ വിഭാഗത്തിന്റെ സഹായത്തോടെ ഇയാളെ പിടികൂടിയത്. കണ്ണൂര്‍ ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നേതൃത്വത്തിലായിരുന്നു ബംഗ്ലാദേശി സ്വദേശി ഇല്യാസ് ഷിക്കാരി (36)യുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതിന് ശേഷം അയാളെ കണ്ണൂരിലേക്ക് കൊണ്ടു വരികയായിരുന്നു . ഇയാളെ പിടികൂടിയശേഷം കോല്‍ക്കത്ത വിമാനത്താവളത്തില്‍ വച്ചും കൂടുതൽ പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോഴും പോലീസിനെയും മറ്റ് ഉദ്യോഗസ്ഥരെയും ആക്രമിച്ചും രക്ഷപ്പെടാന്‍ ഇയാൾ ശ്രമിച്ചു . ഇയാളെ വിമാനമാര്‍ഗം പോലീസ് കണ്ണൂരിലെത്തിക്കാൻ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു . കൊള്ളസംഘത്തിന്റെ നേതാവും മൂന്നു കൊലക്കേസിലും നിരവധി കവര്‍ച്ചാകേസുകളിലും പ്രതിയായ ഇയാള്‍ ഇല്യാസ് ഖാന്, സജീവ് എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്.
മറ്റൊരു കവര്‍ച്ചാകേസില്‍ ഡല്‍ഹിയില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന ബംഗ്ലാദേശ് സ്വദേശി ആലങ്കീറി (32) നെ കണ്ണൂര്‍ സിറ്റി സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയില്‍ വാങ്ങുകയും ചോദ്യംചെയ്യുകയും ചെയ്തിരുന്നു. അപ്പോഴായിരുന്നു ഇല്യാസാണ് കണ്ണൂരിലെ കവര്‍ച്ചയിലെ മുഖ്യസൂത്രധാരനെന്ന കാര്യം വ്യക്തമായത്. മാധ്യമപ്രവര്‍ത്തകനായ കെ.വിനോദ് ചന്ദ്രന്, ഭാര്യ സരിതകുമാരി എന്നിവരെ കണ്ണൂര്‍ സിറ്റി ഉരുവച്ചാലിലെ വീട്ടില്‍ വച്ച് ക്രൂരമായി ആക്രമിച്ച് കെട്ടിയിട്ട് പണവും സ്വര്‍ണവുമടക്കം 20 ലക്ഷം രൂപയുടെ മുതലുകള്‍ കവര്‍ന്ന സംഭവത്തിലായിരുന്ന ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും പാസ്പോര്‍ട്ട് സ്വന്തമായുള്ള ഇല്യാസ് ക്രൂരനായ കവര്‍ച്ചക്കാരനാണെന്നും പോലീസ് പറഞ്ഞു. ധാര്‍വാര്‍, ഹുബ്ലി, ഭോപ്പാല്‍, ഡല്‍ഹി, ബംഗളൂരു, എറണാകുളം തുടങ്ങിയ സ്ഥലങ്ങളില്‍ ഈ സംഘം കവര്‍ച്ചയ്ക്കിടെ കൊലപാതകവും നടത്തിയിട്ടുണ്ട്. എതിര്‍ത്തുനില്‍ക്കുന്ന ഇരയെ യാതൊരു ദയയും കൂടാതെ കൊല്ലാന്‍ മടിക്കാത്തയാളാണ് ഇല്യാസ്.
ഇല്യാസ് കൂടി പിടിയിലായതോടെ കണ്ണൂരിലെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായിരിക്കുകയാണ് . ആറംഗസംഘമാണ് കണ്ണൂരില്‍ കവര്‍ച്ച നടത്തിയതെന്ന് ഇയാള്‍ പോലീസിനോടു പറയുകയുണ്ടായി . ഇനി ഈ കേസില്‍ രണ്ടുപേരെ പിടിക്കൂടാനുണ്ട്. കവര്‍ച്ച നടത്തിയ സ്വര്ണാഭരണമടക്കമുള്ള മുതലുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ പോലീസ് ഉള്ളത്.കൊള്ളസംഘത്തിന്റെ നേതാവും മൂന്നു കൊലക്കേസിലും നിരവധി കവർച്ചാകേസുകളിലും പ്രതിയായ ഇയാൾ ഇല്യാസ് ഖാൻ, സജീവ് എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. മാധ്യമപ്രവർത്തകനായായ കെ.വിനോദ് ചന്ദ്രൻ, ഭാര്യ സരിതകുമാരി എന്നിരെ കണ്ണൂർ സിറ്റി ഉരുവച്ചാലിലെ വീട്ടിൽവച്ച് ക്രൂരമായി ആക്രമിച്ച് കെട്ടിയിട്ട് പണവും സ്വർണവുമടക്കം 20 ലക്ഷം രൂപയുടെ മുതലുകൾ അപഹരിച്ച ആറംഗസംഘത്തിലെ പ്രതികളിലൊരാളാണ് ആലങ്കീർ . 2018 സെപ്റ്റംബർ ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത് . മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന് വീടിനു അകത്തുപ്രവേശിച്ച സംഘം ഇരുവരെയും ആക്രമിച്ചശേഷം കവർച്ച നടത്തുകയായിരുന്നു.
https://www.facebook.com/Malayalivartha


























