Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

മുൻ ഡിജിപി സെൻകുമാർ പത്രപ്രവർത്തകർക്കെതിരെ നൽകിയ പരാതിയിലുള്ള നടപടി അവസാനിപ്പിക്കാൻ മുഖ്യമന്ത്രി നൽകിയ നിർദ്ദേശം കോടതി കയറുമോ? പോലീസ് രജിസ്റ്റർ ചെയ്ത കേസ് അവസാനിപ്പിക്കാൻ മുഖ്യമന്ത്രിക്ക് നിർദ്ദേശം നൽകാൻ കഴിയുമോ? കേരളം ഉറ്റുനോക്കുന്ന ചോദ്യങ്ങൾ...

04 FEBRUARY 2020 04:55 PM IST
മലയാളി വാര്‍ത്ത

More Stories...

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

മുൻ ഡിജിപി സെൻകുമാർ പത്രപ്രവർത്തകർക്കെതിരെ നൽകിയ പരാതിയിലുള്ള നടപടി അവസാനിപ്പിക്കാൻ മുഖ്യമന്ത്രി നൽകിയ നിർദ്ദേശം കോടതി കയറുമോ? പോലീസ് രജിസ്റ്റർ ചെയ്ത കേസ് അവസാനിപ്പിക്കാൻ മുഖ്യമന്ത്രിക്ക് നിർദ്ദേശം നൽകാൻ കഴിയുമോ? കേസിന്റെ മെറിറ്റിനെ കുറിച്ച് മുൻകൂറായി തീരുമാനമെടുക്കാൻ ആഭ്യന്തരമന്ത്രിക്ക് കഴിയുമോ എന്നാണ് ബിജെപി വ്യത്തങ്ങൾ ഉന്നയിക്കുന്നത്.

അതോ നിയമസഭയിൽ സാധാരണ മുഖ്യമന്ത്രി പറയുന്നതു പോലെ ഒരിക്കലും പ്രാവർത്തികമാവാത്ത ഒന്നായി ഇത് മാറുമോ? കേരളം ഉറ്റുനോക്കുന്ന ചോദ്യങ്ങളാണ് ഇത്. മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത് സംസ്ഥാന പോലീസ് മേധാവിക്കാണ്. അതേ സമയം കേസിൽ നിന്നും താൻ പിന്നോട്ടില്ലെന്ന നിലപാടിൽ തന്നെയാണ് സെൻകുമാർ നീങ്ങുന്നത്.

സെൻകുമാറിന്റെ പരാതിയിൽ പത്രപ്രവർത്തകരായ കടവിൽ റഷീദിനും പി.ജി സുരേഷ്കുമാറിനും എതിരെ പോലീസ് കേസെടുത്തത് തികച്ചും അനാവശ്യമായിരുന്നു. അതിപ്പോൾ കോടതിയുടെ പരിഗണനയിലാണ്. കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രിക്ക് അഭിപ്രായം പറയാൻ നിയമ പ്രകാരം കഴിയാറില്ല. എന്നാൽ കോടതിയിലുള്ള കേസ് പിൻവലിക്കാൻ അനുമതി നൽകാം. കോടതിയുടെ അനുമതി ഉണ്ടെങ്കിൽ മാത്രമേ കേസ് പിൻവലിക്കാൻ കഴിയുകയുള്ളു.

രണ്ട് പത്രപ്രവർത്തകർക്കെതിരെ കേസെടുക്കാൻ സാധാ പോലീസിന് കഴിയില്ല. കേസെടുത്തത് കന്റോൺമെന്റ് പോലീസാണ്. മുഖ്യമന്ത്രിയുടെ മൂക്കിന് കീഴിലാണ് കന്റോൺമെന്റ് സ്റ്റേഷൻ. സർക്കാരിന് വേണ്ടപ്പെട്ടവരെയാണ് അവരെ നിയമിക്കാറുള്ളത്. കടവിൽ റഷീദിനും പി ജി സുരേഷ് കുമാറിനുമെതിരെ കേസെടുത്തത് തീർച്ചയായും സർക്കാരിന്റെ അറിവോടെയാണ്. അല്ലാതെ കന്റോൺമെന്റ് പോലീസിന് ഒന്നും ചെയ്യാനാവില്ല.

തെറ്റായ നടപടിയിലൂടെ കേസെടുത്തിട്ടുണ്ടെങ്കിൽ പോലീസുകാർക്കെതിരെ സർക്കാരിന് അച്ചടക്കനടപടി സ്വീകരിക്കാം. എന്നാൽ അത്തരമൊരു കാര്യം സർക്കാർ ഇതുവരെ ചെയ്തിട്ടില്ല. സെൻകുമാറിന്റെ സ്വാധീനമാണ് കേസിന് പിന്നിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞത് തികച്ചും അന്യായമായ കാര്യമാണ്. പിണറായി വിജയനാണ് കേരളത്തിന്റെ ആഭ്യന്തര മന്ത്രി. ലോക്നാഥ് ബഹ്റയാണ് ഡിജിപി. ഇരുവരും അറിയാതെ പോലീസിൽ ഒരില പോലും അനങ്ങുകയില്ല.

അതായത് പി.ജി സുരേഷ്കുമാറും കടവിൽ റഷീദും സർക്കാരിന് ഒരു പ്രതീകം മാത്രമാണ്. മാധ്യമപ്രവർത്തകർ ഒരിക്കലും അതിര് ലംഘിക്കരുതെന്ന സൂചനയാണ് ഇതിലൂടെ സർക്കാർ നൽകിയത്. മുൻ ഡിജി പി നൽകിയ കേസ് സർക്കാരിന് തോന്നും പോലെ പിൻവലിക്കാനാവില്ല.

ഫയൽ നിയമ വകുപ്പ് കാണണം. കേസ് പിൻവലിക്കാൻ നിയമ വകുപ്പിന്റെ അനുമതി വേണം. ആഭ്യന്തര വകുപ്പാണ് കേസ് പിൻവലിക്കാൻ അനുമതി നൽകേണ്ടത്. ഭാവിയിൽ കോടതി അനുമതി നൽകിയില്ലെന്ന് പറഞ്ഞ് സർക്കാരിന് തലയൂരുകയും ചെയ്യാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (1 hour ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (2 hours ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (2 hours ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (2 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (3 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (3 hours ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (3 hours ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (4 hours ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (4 hours ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (4 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (5 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (5 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (5 hours ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (5 hours ago)

Malayali Vartha Recommends