സർക്കാർ ഉത്തരവുകൾ മലയാളത്തിൽ മതി; നിയമം പാലിക്കാത്തവർക്കെതിരെ കർശന നടപടിയെന്ന് മുഖ്യമന്ത്രി

സര്‍ക്കാര്‍ ഉത്തരവുകള്‍ മലയാളത്തില്‍ പുറത്തിറക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കാന്‍ നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം നിയസഭയിൽ അറിയിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. പല വകുപ്പുകളും സര്‍ക്കാര്‍ ഉത്തരവുകള്‍ ഇപ്പോഴും ഇംഗ്ലീഷില്‍ തന്നെയാണ് പുറത്തിറക്കുന്നതെന്ന് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇംഗ്ലീഷും സംസ്ഥാനത്തെ ന്യൂനപക്ഷ ഭാഷകളായ തമിഴും കന്നടയും ഔദ്യോഗിക ഭാഷയായി പ്രത്യേക സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇത്തരം സാഹചര്യങ്ങൾ ഒഴികെയുള്ള സമയങ്ങളിൽ എല്ലാ ആവശ്യങ്ങള്‍ക്കും മലയാളം തന്നെ ഉപയോഗിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊറോണ വൈറസ് കേരളത്തിലെ ടൂറിസത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് കടകം പള്ളി സുരേന്ദ്രൻ നിയമസഭയെ അറിയിച്ചു. ഹോട്ടല്‍ ബുക്കിങ്ങില്‍ അടക്കം വ്യാപകമായ കുറവു വന്നിരിക്കുന്നു . ക്യാന്‍സലേഷനുകളും ക്രമാതീതമായി വര്‍ധിച്ചു. നിപ വൈറസിനേക്കാള്‍ വ്യാജ പ്രചാരണങ്ങളാണ് കൊറോണയുടെ കാര്യത്തില്‍ പ്രചരിക്കുന്നത്. 2018ലെ പ്രളയത്തിനു ശേഷം ടൂറിസം മേഖല ഏറെ മുന്നോട്ടു പോയെങ്കിലും ചില ദേശീയ മാധ്യമങ്ങളടക്കം പഴയ ചിത്രങ്ങളാണ് ഇപ്പോഴും പുറത്തു വിട്ടു കൊണ്ടിരിക്കുന്നത്. ഭയപ്പെടുത്തുന്ന സാഹചര്യങ്ങളാണ് കേരളത്തിലെന്നു സഞ്ചാരികളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇക്കൂട്ടര്‍ ലക്ഷ്യമിടുന്നത്. ഇതിനെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വകുപ്പു തലത്തില്‍ നടന്നു വരികയാണെന്നും മന്ത്രി വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha


























