കായംകുളം നഗരസഭ എന്‍ജിനീയര്‍ 50,000 രൂപ കൈക്കൂലി വാങ്ങാന്‍ ശ്രമിക്കവേ പിടിയില്‍

കരാറുകാരനില്‍ നിന്ന് അന്‍പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കായംകുളം നഗരസഭയിലെ എന്‍ജിനീയറെ വിജിലന്‍സ് പിടികൂടി.
അസിസ്റ്റന്റ് എന്‍ജിനീയര്‍ രഘുവാണ് കൈക്കൂലി വാങ്ങുമ്പോള്‍ അറസ്റ്റിലായത്.
എന്‍ജിനീയറെ കുടുക്കിയത് വിജിലന്‍സ് സംഘത്തിന്റെ തന്ത്രപരമായ ഇടപെടലാണ്. വീട്ടില്‍ വച്ചാണ് രഘു കൈക്കൂലി വാങ്ങിയത്.
പരാതിക്കാരനുമായി ചേര്‍ന്ന് വിജിലന്‍സ് സംഘം നടത്തിയ നീക്കത്തില്‍ ഇന്ന് രാവിലെയാണ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറസ്റ്റിലായത്.
https://www.facebook.com/Malayalivartha


























