സര്‍ക്കാര്‍ ഉത്തരവുകള്‍ മലയാളത്തില്‍ നിർബന്ധം; സർക്കാർ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

സർക്കാർ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഉത്തരവുകള്‍ മലയാളത്തില്‍ പുറത്തിറക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പല വകുപ്പുകളും സര്‍ക്കാര്‍ ഉത്തരവുകള്‍ ഇപ്പോഴും ഇംഗ്ലീഷില്‍ പുറത്തിറക്കുന്നതു ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടി.
ഇംഗ്ലീഷും സംസ്ഥാനത്തെ ന്യൂനപക്ഷ ഭാഷകളായ തമിഴും കന്നടയും ഔദ്യോഗിക ഭാഷയായി ഉപയോഗിക്കാന്‍ അനുവദിച്ചിട്ടുള്ള പ്രത്യേക സാഹചര്യങ്ങളില്‍ ഒഴികെ എല്ലാ ആവശ്യങ്ങള്‍ക്കും മലയാളം ഉപയോഗിക്കേണ്ടതാണെന്നും ഇങ്ങനെയല്ലാത്ത ചില നടപടികള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ദേശിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് ടൂറിസം മേഖലയെ പ്രതികൂലമായി ബാധിച്ചെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയിൽ അറിയിച്ചു. ഹോട്ടല്‍ ബുക്കിങ്ങില്‍ അടക്കം വ്യാപകമായ കുറവു സംഭവിക്കുകയും. കാന്‍സലേഷനുകളും വര്‍ധിക്കുകയും ചെയ്തു. നിപ വൈറസിനേക്കാള്‍ വ്യാജ പ്രചാരണങ്ങളാണ് കൊറോണയുടെ കാര്യത്തില്‍ ഉണ്ടാകുന്നതെന്നും കടകംപള്ളി വ്യക്തമാക്കി.
2018ലെ പ്രളയത്തിനു ശേഷം ടൂറിസം മേഖല ഏറെ മുന്നോട്ടു പോയെങ്കിലും ചില ദേശീയ മാധ്യമങ്ങളടക്കം പഴയ ചിത്രങ്ങളാണ് ഇപ്പോഴും പുറത്തു വിടുന്നത്. ഭയപ്പെടുത്തുന്ന സാഹചര്യങ്ങളാണ് കേരളത്തിലെന്നു സഞ്ചാരികളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. ഇതിനെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വകുപ്പു തലത്തില്‍ നടന്നുവരികയാണെന്ന് മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha


























