ക്ഷണിച്ചില്ലെങ്കിലും അതിഥികളായി എക്സൈസ് ഉദ്യോഗസ്ഥര്‍ വിവാഹത്തിനും ഗൃഹപ്രവേശത്തിനും വീടുകളിലെത്തും

ആഘോഷവേളകളില്‍ മദ്യത്തിന്റെയും മറ്റ് ലഹരിവസ്തുക്കളുടെയും ഉപയോഗം തടയാൻ നടപ്പാക്കിവരുന്ന വിമുക്തി പദ്ധതിയുടെ ഭാഗമായി ഇനി വിവാഹത്തിനും ഗൃഹപ്രവേശത്തിനും എക്സൈസ് ഉദ്യോഗസ്ഥര്‍ എത്തും. വീര്യം കൂട്ടാന്‍ വ്യാജ മദ്യം നിര്‍മ്മിച്ച് ആഘോഷിക്കുന്നവരും കുറവല്ല. ഇത് ദുരന്തങ്ങള്‍ക്ക് വഴിവയ്ക്കാനുളള സാദ്ധ്യതയും ഏറെയാണ്. അത് തടയുകയാണ് ലക്ഷ്യം.
എക്സൈസ് റേഞ്ച് ഓഫീസുകളിലും വിമുക്തി പ്രവര്‍ത്തന ചുമതലയുള്ളവരും സിവില്‍ എക്സൈസ് ഓഫീസര്‍മാരും ഗൃഹസമ്പർക്ക പരിപാടിയില്‍ പങ്കെടുക്കും. മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും ദൂഷ്യവശങ്ങളെപ്പറ്റി ബോധവത്കരിക്കുകയും പുതിയതലമുറയെ നേര്‍വഴിക്ക് നയിക്കുകയുമാണ് ഉദ്ദേശം.
https://www.facebook.com/Malayalivartha


























