ആക്സിലേറ്ററില്‍ ക്ലിപ്പിട്ട് തട്ടിപ്പ്; വാഹനങ്ങള്‍ ആര്‍ടിഒ പിടിച്ചെടുത്തു

ക്രമക്കേട് നടത്തിയതിനെത്തുടര്‍ന്ന് ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍ ആര്‍ടിഒ പിടിച്ചെടുത്തു. കൊച്ചി കാക്കനാടായിരുന്നു ക്രമക്കേട് കണ്ടെത്തിയത്. ഡ്രൈവിംഗ് സ്‍കൂളിന്‍റെ വാഹനങ്ങളായിരുന്നു പിടിച്ചെടുത്തത്. കാക്കനാട് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ ആര്‍ടിഒ നടത്തിയ മിന്നല്‍ പരിശോധനയിലായിരുന്നു തട്ടിപ്പ് പുറത്തറിഞ്ഞത്. ടെസ്റ്റിനെത്തുന്നവര്‍ ഓടിച്ചു പഠിക്കുന്നതും ടെസ്റ്റ് ഗ്രൗണ്ടില്‍ ഉപയോഗിക്കുന്നതുമായ ഡ്രൈവിങ് സ്‌കൂളിലെ മൂന്ന് ഇരുചക്ര വാഹനങ്ങളായിരുന്നു പിടിച്ചെടുത്തതും.
ആക്‌സിലേറ്ററിന്റെ ക്ലിപ്പിട്ട നിലയിലും ഫ്രണ്ട് ബ്രേക്ക് അഴിച്ചിട്ട നിലയിലുമായിരുന്നു ഈ വാഹനങ്ങള്‍ കിടന്നത്. ആക്സിലേറ്ററില്‍ ക്ലിപ്പിട്ടാല്‍ ഇരുചക്ര വാഹനങ്ങളില്‍ എളുപ്പത്തില്‍ എട്ട് എടുക്കാൻ കഴിയും. ആക്സിലേറ്ററിന്‍റെ വേഗം നിയന്ത്രിക്കുന്നതിനാണ് ഈ ക്ലിപ്പുകള്‍ ഉപയോഗിക്കുന്നത്. ക്ലിപ്പുള്ള കാരണത്തിൽ വാഹനം നിന്ന് പോകില്ലെന്നും ചെറിയ വേഗത്തില്‍ പോകുന്നതിനാല്‍ ടെസ്റ്റ് എളുപ്പം ജയിക്കാന്‍ സാധിക്കുമെന്നും ആര്‍ടിഒ വ്യക്തമാക്കി . മാത്രമല്ല വണ്ടിയുടെ ഫ്രണ്ട് ബ്രേക്ക് അഴിച്ചിട്ടാല്‍ അബദ്ധത്തില്‍ ഫ്രണ്ട് ബ്രേക്ക് പിടിച്ച് കാല്‍ താഴെ കുത്തുന്നതും ഒഴിവാക്കാൻ കഴിയും . ഇത്തരം തട്ടിപ്പുകൾ പരിശോധനയില്‍ കണ്ടെത്തി. പിടികൂടിയ ഇത്തരം വാഹനങ്ങള്‍ ക്രമക്കേടുകള്‍ മാറ്റി ഹാജരാക്കാനാണ് പുതിയ നിര്‍ദ്ദേശം ഉള്ളത്.
https://www.facebook.com/Malayalivartha


























