കഴുത്തിന് വെട്ടേറ്റ് വീടിനുള്ളിൽ ഭാര്യ; തൊടിയില്‍ കഴുത്തിനു മുറിവേറ്റ് ഭർത്താവ്; വയോധിക ദമ്പതികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറത്ത് ദമ്പതികളെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കൂട്ടിലങ്ങാടി പടിഞ്ഞാറ്റുംമുറി പട്ടിയില്‍പറമ്പ് കൂളിപുലാക്കല്‍ കൃഷ്ണന്‍(78) ഭാര്യ അമ്മിണി(68) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൃഷ്ണന്‍ തൊടിയില്‍ കഴുത്തിനു മുറിവേറ്റു മരിച്ച നിലയിലും, അമ്മിണി വീടിനുള്ളില്‍ കഴുത്തിനു വെട്ടേറ്റ നിലയിലുമായിരുന്നു.
കൃഷ്ണന്റെ കയ്യില്‍ കത്തി പിടിച്ചിരുന്ന അവസ്ഥയിലായിരുന്നു. സംഭവ സമയത്ത് ഇവർ രണ്ടുപേരുമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. സമീപത്തു താമസിക്കുന്ന, കൃഷ്ണന്റെ ജ്യേഷ്ഠന്റെ മരുമകള്‍ ഇന്നലെ രണ്ടരയോടെ പുറത്തുപോകാനായി വീടു പൂട്ടി താക്കോല്‍ ഏല്‍പിക്കാനെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha


























