ചൈനയില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശികള്‍ വിദേശത്തേക്ക് പോയതായി റിപ്പോര്‍ട്ട്

ചൈനയില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശികള്‍ വിദേശത്തേക്ക് പോയതായി റിപ്പോര്‍ട്ട്. ചൈനയില്‍ നിന്നെത്തിയ ഇവര്‍ സൗദി അറേബ്യയിലേക്കാണ് പോയത്. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ കഴിയണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നു.ആകെ അറുപത് പേരാണ് കോഴിക്കോട് നഗരത്തില്‍ ചൈനയില്‍ നിന്ന് കേരളത്തിലേക്ക് തിരിച്ച് വന്നവരായി കോഴിക്കോട് ഉണ്ടായിരുന്നത്. ഇതില്‍ 58 പേര്‍ ഇപ്പോഴും നിരീക്ഷണത്തില്‍ തുടരുന്നുണ്ട്. വിദേശത്തേക്ക് കടന്നവരെ കണ്ടെത്തി നിരീക്ഷണം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായി ഡി.എം.ഒ അറിയിച്ചു.
https://www.facebook.com/Malayalivartha


























