ചൈനയില്‍ നിന്നും കോഴിക്കോട് നഗരത്തിലെത്തി; രണ്ടുപേര്‍ ആരോഗ്യ ഉദ്യോഗസ്ഥരുടെ നിര്‍ദേശം അവഗണിച്ച് വിദേശത്തേക്കു കടന്നു; തെരച്ചിൽ വ്യാപകം

ചൈനയില്‍ നിന്നും കോഴിക്കോട് നഗരത്തിലെത്തിയ രണ്ടുപേര്‍ ആരോഗ്യ ഉദ്യോഗസ്ഥരുടെ നിര്‍ദേശം അവഗണിച്ച് വിദേശത്തേക്കു കടന്നെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇവരെ കണ്ടെത്തി നിരീക്ഷണം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായി ഡിഎംഒ അറിയിക്കുകയും ചെയ്തു. വീടുകളില്‍ കഴിയുന്നവരുടെ നീക്കം മനസിലാക്കാന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരുള്‍പ്പെടുന്ന സംഘത്തെ ചുമതലപ്പെടുത്താനും പ്രത്യേക കൗണ്‍സില്‍ തീരുമാനിക്കുകയുണ്ടായി.
ചൈനയില്‍നിന്നെത്തിയ 60 പേരായിരുന്നു കോഴിക്കോട് നഗരപരിധിയിലുള്ളത്. ഇവരില്‍ 58 പേരും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി അനുസരിക്കുന്നു . എന്നാൽ രണ്ടുപേർ മാത്രം കഴിഞ്ഞ ദിവസം വിദേശത്തേക്കു കടന്നു കളയുകയായിരുന്നു. ഇവരെ കണ്ടെത്തി നാട്ടിലെത്തിക്കുന്നതിനുള്ള നടപടി തുടങ്ങിയിട്ടുണ്ടെന്നും ഡിഎംഒ പറയുകയുണ്ടായി.
https://www.facebook.com/Malayalivartha


























