Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

ഒറ്റയ്ക്കല്ല ഒപ്പമുണ്ട്; നിരീക്ഷണത്തിലുള്ളവര്‍ക്ക് ആശ്വാസമായി സാന്ത്വന സംഘം; കൊറോണ നിരീക്ഷണത്തിലുള്ളവര്‍ക്ക് ആശ്വാസമായി സാന്ത്വന സംഘം

04 FEBRUARY 2020 05:37 PM IST
മലയാളി വാര്‍ത്ത

More Stories...

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

കേരളത്തില്‍ നോവല്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും പ്രശ്‌നബാധിത പ്രദേശങ്ങളില്‍ നിന്ന് തിരിച്ചെത്തിയ 80ലധികം പേര്‍ ആശുപത്രിയില്‍ ചികിത്സയിലും രണ്ടായിരത്തിലധികം പേര്‍ വീട്ടിലെ നിരീക്ഷണത്തിലും ഉള്ള സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ഇവര്‍ക്കായി മാനസികാരോഗ്യ പരിപാടി ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വീട്ടിലും ആശുപത്രിയിലും കഴിയുന്നവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ഉള്ള ആശങ്ക കണക്കിലെടുത്താണ് മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 2018 ലെ പ്രളയത്തിലും 2019ലെ ഉരുള്‍പ്പൊട്ടലിലും വിജയകരമായി നടപ്പിലാക്കിയ മാനസികാരോഗ്യ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളാണ് പുതിയ സാഹചര്യത്തിലും നടപ്പിലാക്കുന്നത്. 2018ലെ പ്രളയത്തെ തുടര്‍ന്ന് രണ്ടര ലക്ഷത്തിലധികം പേര്‍ക്കും ഉരുള്‍പ്പൊട്ടലില്‍ അരലക്ഷത്തിലധികം പേര്‍ക്കുമാണ് സാമൂഹ്യ, മന:ശാസ്ത്ര ഇടപെടലുകളിലൂടെ സാന്ത്വനമേകാന്‍ കഴിഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.

ഒരു വശത്ത് നിരീക്ഷണത്തിലുള്ളയാളുടെ മാനസികാവസ്ഥ മറുവശത്ത് പ്രിയപ്പെട്ടവരുടെ മാനസികാവസ്ഥ... ഇതാണ് കൊറോണ വൈറസ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ അവസ്ഥ. ഇങ്ങനെയൊരവസ്ഥയില്‍ സ്വാഭാവികമായും ഉണ്ടായേക്കാവുന്ന ടെന്‍ഷന്‍, വിഷമം, ഉത്കണ്ഠ, ഉറക്കക്കുറവ് എന്നിവ പരിഹരിക്കുകയാണ് ഈ മാനസികാരോഗ്യ പരിപാടിയുടെ പ്രധാന ലക്ഷ്യം. സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി മാനസികാരോഗ്യ പരിപാടിയുടെ കീഴില്‍ 178 മാനസികോരോഗ്യ വിദഗ്ധരെയാണ് സജ്ജമാക്കിയിട്ടുള്ളത്. നിരീക്ഷണത്തിലുള്ള ഓരോരുത്തരുമായും മാനസികാരോഗ്യ വിദഗ്ധര്‍ ബന്ധപ്പെടുന്നുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ക്ക് അതിനുള്ള പരിഹാരമാര്‍ഗങ്ങളും ചികിത്സയും നിര്‍ദേശിക്കുകയും ചെയ്യും. കുടുംബാംഗങ്ങള്‍ക്കും ആവശ്യമെങ്കില്‍ കൗണ്‍സിലിംഗ് നല്‍കുന്നതാണ്. കൂടാതെ അവര്‍ക്ക് തിരിച്ച് ബന്ധപ്പെടുവാന്‍ വേണ്ടി ഹെല്‍പ് ലൈന്‍ നമ്പര്‍ നല്‍കുകയും ചെയ്യും.

കേരളത്തെ സംബന്ധിച്ച് നിലവില്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ല. ചികിത്സയിലുള്ള എല്ലാവരുടേയും ആരോഗ്യ നില തൃപ്തികരമാണ്. എന്നാല്‍ രോഗ വ്യാപനം ഉണ്ടാകാതിരിക്കാനുള്ള വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. അതിനാലാണ് കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്നും വന്നവര്‍ നിര്‍ബന്ധമായും 28 ദിവസം വീട്ടിലെ നിരീക്ഷണത്തില്‍ കഴിയണമെന്ന് പറയുന്നത്. ഇതിലൂടെ തങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും അണുബാധ ഉണ്ടാകുന്നില്ല എന്ന് ഉറപ്പാക്കാനാകും. വീട്ടില്‍ കല്യാണം പോലുള്ള പൊതു പരിപാടികള്‍ നടത്തുകയോ വീടുവിട്ട് പോകുകയോ ചെയ്യരുത്. ഇതിലൂടെ സ്വന്തം സുരക്ഷയും നാടിന്റെ സുരക്ഷയുമാണ് നിര്‍വഹിക്കുന്നത്. എന്നുകരുതി ആ കുടുംബത്തെ ഒരുതരത്തിലും വേദനിപ്പിക്കാന്‍ പാടില്ല. അവര്‍ നാടിനും കൂടിയാണ് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതോര്‍ക്കുക. ആ കുടുംബത്തിന്റേയും നിരീക്ഷണത്തിലുള്ളയാളിന്റേയും മാനസികാവസ്ഥ നമ്മളറിയണം. ഒരുതരത്തിലും വ്യാജ പ്രചാരണങ്ങള്‍ നടത്തരുത്. വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. കൊറോണ വൈറസ് ബാധിച്ചയുടനെ ആരും മരിച്ച് പോകില്ല. നന്നായി വിശ്രമിച്ച് ഐസൊലേഷന്‍ ചികിത്സയില്‍ കഴിഞ്ഞാല്‍ അവരുടേയും മറ്റുള്ളവരുടേയും ജീവന്‍ രക്ഷിക്കാന്‍ സാധിക്കുന്നതാണ്. ഇതെല്ലാം മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി ബോധവത്ക്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഓരോ ജില്ലയിലും ഇതിനായി ഒരു ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമേ സംസ്ഥാന അടിസ്ഥാനത്തില്‍ ദിശ ഹെല്‍പ് ലൈന്‍ 1056, 0471 255 2056 എന്നീ നമ്പരുകളില്‍ 24 മണിക്കൂറും ലഭ്യമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (1 hour ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (2 hours ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (2 hours ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (2 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (3 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (3 hours ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (3 hours ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (4 hours ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (4 hours ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (4 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (5 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (5 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (5 hours ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (5 hours ago)

Malayali Vartha Recommends