നിരവധി തവണ ജയിലിൽ; എങ്കിലും നാട്ടുക്കാരുടെ പ്രിയങ്കരൻ, പരോപകാരി; ഒടുവിൽ കാറിനകത്ത് വച്ച് നിഷ്ക്കരുണം കൊല്ലപ്പെട്ടു; പുറത്ത് വരുന്ന വിവരങ്ങൾ ഇങ്ങനെ

മംഗളൂരു ബണ്ട്വാളിൽ കാറിനുള്ളിൽ വച്ച് ക്വട്ടേഷൻ സംഘം കാസർകോട് കീഴൂർ ചെമ്പിരിക്ക സ്വദേശി തസ്ലീം എന്ന മൂത്തസ്ളീമിനെ (38) കൊലപ്പെടുത്തിയത് കഴിഞ്ഞ ദിവസങ്ങളിലായിയിരുന്നു. തീവ്രവാദി ബന്ധങ്ങൾ, ദുബായിലും ഇന്ത്യയിലെ പ്രമുഖ പട്ടണങ്ങളിലെയും പൊലീസിന് രഹസ്യവിവരങ്ങൾ കൈമാറുന്ന 'ഇൻഫോർമർ', ഇങ്ങനെയൊക്കെപ്രവർത്തിച്ചത് തസ്ലീമെന്നാണ് പുറത്ത് വരുന്ന വിവരം. ദാവൂദ് ഇബ്രാഹിമുമായി ഇയാൾക്ക് അടുപ്പമുള്ളതായി വെളിപ്പെടുത്തൽ. എന്നാൽ നാട്ടിൽ എവരുടെയും പ്രിയങ്കരനായിരുന്നു തസ്ലീം. ഫുട്ബാൾ, ക്രിക്കറ്റ് കമ്പക്കാരൻ, പരോപകാരി തുടങ്ങി നിരവധി കാര്യങ്ങൾ നാട്ടുകാർ ഇയാളെ പറ്റി പറയുന്നു . ഒൻപതാം ക്ളാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള തസ്ലീം വിദേശ രാജ്യങ്ങളിലടക്കം ഉണ്ടാക്കിയിട്ടുള്ള സൗഹൃദം വളരെ വലുതാണ്. താൻ ചെയ്യുന്ന കാര്യങ്ങൾ, അത് ഗുണ്ടായിസമായിരുന്നാലും നല്ല കാര്യങ്ങളായിരുന്നാലും മടിയില്ലാതെ തുറന്നു പറയുന്ന വ്യക്തിയാണ് . വീട്ടിലെ പ്രാരാബ്ധം സഹിക്കാൻ വയ്യാതായപ്പോഴായിരുന്നു തസ്ലീം ഒൻപതാം ക്ളാസിൽ പഠനം നിർത്തി മുംബയിലേക്ക് വണ്ടി കയറുകയായിരുന്നു . 10 വർഷം മുംബയിൽ ചെലവഴിച്ച ഇയാൾ തന്റെ മേഖല ദുബായിലേക്ക് വ്യാപിക്കുകയും ചെയ്തു .
ദുബായിലെത്തി തെറ്റായ മാർഗത്തിലൂടെയായിരുന്നു സഞ്ചാരമെങ്കിലും പിന്നീട് ഒറ്റുകാരന്റെ വേഷത്തിൽ പൊലീസിന്റെ തോഴനായി മാറി. ഇതിനിടെ ഗുണ്ടാപ്പിരിവിന്റെ പേരിൽ ദുബായിയിലെ ജയിലിലുമായി. എന്നാൽ, കള്ളക്കടത്ത്, മദ്യ- പെൺവാണിഭ -ബ്ളേഡ് സംഘങ്ങളെയാണ് താൻ പിരിവിലൂടെ ചൂഷണം ചെയ്തിട്ടുള്ളതെന്നാണ് തസ്ലീം വെളിപ്പെടുത്തിയത്. തനിക്കതിൽ പശ്ചാപമില്ലെന്നും നിരവധി തവണ പറഞ്ഞിരുന്നു.ദുബായിലെ ഗുണ്ടായിസത്തിനിടെ മുത്തയിം, ചെമ്പാറ മൊയ്തു, തസ്ലീം ചെമ്പരിക്ക തുടങ്ങിയ വിവിധ പേരുകളിൽ അറിയപ്പെട്ടിരുന്ന തസ്ലീമിന്റെ യഥാർത്ഥ പേര് സി.എം മുഹത്തഹിം എന്നാണ്. കേരളത്തിൽ നിന്നും കാശ്മീരിലേക്ക് ഭീകരവാദ പ്രവർത്തനങ്ങൾക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തതടക്കം നിരവധി കേസിലെ പിടികിട്ടാപ്പുള്ളി എന്നാണ് കേരള പൊലീസ് ഇയാളെക്കുറിച്ച് പറയുന്നത്. 2004 ൽ സ്വർണം മോഷ്ടിച്ചതിനും പിന്നീട് വ്യാജ പാസ്‌പോർട്ടുകൾ ഉപയോഗിച്ചതിനും ദുബായിൽ ജയിൽശിക്ഷ അനുഭവിച്ചു. പിന്നീട് ഏഴാമത്തെ വ്യാജ പാസ്‌പോർട്ടിൽ ലക്‌നൗ വഴി ഒമാനിലും തുടർന്ന് ഷാർജയിലുമെത്തി.
ഇവിടെ നിന്നും റോഡ്മാർഗം ദുബായിലേക്ക് പോകുന്നതിനിടെയായിരുന്നു അതിർത്തിയിൽവച്ച് സ്‌കാനിംഗിൽ വീണ്ടും പിടിയിലായത് . തസ്ലീമിനെതിരെ രാജ്യദ്രോഹ കുറ്റമടക്കം വിവിധ കേസുകളുടെ വാറണ്ടുകളും ഇപ്പോൾ നിലവിലുണ്ട്. ദുബായിൽ പൊലീസിന്റെ ഇൻഫോർമറായി പ്രവർത്തിച്ചുവന്നിരുന്ന തസ്ലീമിനെ 2011ൽ ഇന്റർപോളിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ് ചെയ്യ്തത്. മുംബയ് വഴി കേരളത്തിലെത്തിക്കുകയും ചെയ്തു . തിരൂർ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തിരുന്നു. ഐ.ബി, എൻ.ഐ.എ തുടങ്ങിയ ഏജൻസികൾ അന്ന് തസ്ലീമിനെ ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇയാൾ തെറ്റുക്കാരനല്ല എന്ന് വ്യക്തമായി ടെ വിട്ടയച്ചു . ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെയും ദുബായ് പൊലീസിന്റെയും ഇൻഫോർമറായി പ്രവർത്തിച്ചിരുന്ന ഇയാൾക്ക് നിരവധി ശത്രുക്കളുണ്ടായിരുന്നു. . 2015 നവംബർ 16ന് കണ്ണൂരിൽ ജോലിചെയ്യുന്ന വർക്ക് ഷോപ്പിൽ വച്ച് തസ്ലീമിനെ പൊലീസ് അറസ്റ്റ് ചെയ്തു.
3 വർഷത്തിന് ശേഷം കോടതിയിൽനിന്നും ജാമ്യം കിട്ടുകയായിരുന്നു. കുറ്റപത്രത്തിൽ പറയുന്ന കാര്യങ്ങൾ പ്രോസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് കണ്ടെത്തിയ കോടതി ഈ കേസിൽ പൊലീസിനെ വിമർശിക്കുകയും ചെയ്യുകയുണ്ടായി. കഴിഞ്ഞവർഷം ഡൽഹി പൊലീസ് വിമാനത്താവളത്തിൽ വച്ചായിരുന്നു തസ്ലീമിനെ തീവ്രവാദി ബന്ധം ആരോപിച്ച് കസ്റ്റഡിയിലെടുത്തത്. എന്നാൽ തെളിവുകളൊന്നുമില്ലാതെ വിട്ടയക്കുകയായിരുന്നു . എന്നാൽ ഇയാളുടെ വീട്ടിൽ വരെ ഡൽഹി പൊലീസ് പരിശോധന നടത്തി . പിന്നീട് അഫ്ഗാൻ സ്വദേശിയുൾപെട്ട ഒരു ജുവലറി കവർച്ചാ കേസിൽ തസ്ലീമിനെ കർണാടക പൊലീസ് അറസ്റ് ചെയ്തിരുന്നു . ഈ കേസിൽ റിമാൻഡിൽ കഴിഞ്ഞ് ജാമ്യം ലഭിച്ച് സുഹൃത്തുക്കൾക്കൊപ്പം കാസർകോട്ടേക്ക് മടങ്ങുന്നതിനിടെയായിരുന്നു ക്വട്ടേഷൻ സംഘം തസ്ലീമിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കഴിഞ്ഞമാസം 31നായിരുന്നു ഇയാളെ തട്ടിക്കൊണ്ടുപോയത്. രണ്ടാംതീയതി കാറിൽ കൊലപ്പെടുത്തി സംഘം രക്ഷപ്പെടുകയും ചെയ്തു.
https://www.facebook.com/Malayalivartha


























