ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു; സംഭവം നടന്നത് തൃശൂർ കാറളത്തിൽ

തൃശ്ശൂർ കാറളം കുഞ്ഞാലക്കാട്ടിൽ ക്ഷേത്രത്തിൽ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ ഉടമസ്ഥതയിലുള്ള ശ്രീകൃഷ്ണന്‍ എന്ന ആനയാണ് ഇടഞ്ഞത്. പാപ്പാനായ നന്ദൻ ആണ് കൊല്ലപ്പെട്ടത്. നന്ദന്‍ പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം സ്വദേശിയാണ്.
ഉത്സവത്തിനായി എത്തിച്ച ആന എഴുന്നള്ളിപ്പിനിടെ ഇടയുകയും ക്ഷേത്ര പരിസരത്ത് വലിയ ബഹളമുണ്ടാക്കുകയും ചെയ്തു. ഈ സമയം ആനയ്ക്കൊപ്പം നടക്കുകയായിരുന്ന പാപ്പാനായ നന്ദന്‍ ആനയുടെ കാലുകള്‍ക്കിടയില്‍ കുടുങ്ങുകയായിരുന്നു. ക്ഷേത്രപരിസരത്ത് നിന്നും പ്രദേശത്തുള്ള വാഴത്തോപ്പിലേക്ക് ഓടികേറിയ ആന വാഴകൃഷി മുഴുവൻ നശിപ്പിക്കുകയും ചെയ്തു. പിന്നീട് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മയക്കുവെടി വെച്ച് ആനയെ തളക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























