നാടക പരിശീലനത്തിനെത്തിയ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം; അക്രമി സംഘത്തിലെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു

പയ്യന്നൂരിൽ എടാട്ട് നാടക പരിശീലനത്തിനെത്തിയ വിദ്യാർത്ഥികൾക്കെതിരെ സദാചാര ആക്രമണം. പരിശീലനത്തിനെത്തിയ വിദ്യാർത്ഥികളെ ഒരു സംഘം ആളുകൾ ചേർന്ന് കയ്യേറ്റം ചെയ്യുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച്ചയാണ് എടാട്ട് കണ്ടൽ പ്രോജക്ട് ഓഫീസിലെത്തിയ പയ്യന്നൂർ കോളേജിലെ പെൺകുട്ടികളടക്കമുള്ളവർക്ക് നേരെ കയ്യേറ്റ ശ്രമം ഉണ്ടായത്. സദാചാര ആക്രമണമാണ് നടന്നതെന്ന് വിദ്യാർത്ഥികൾ പരാതിപ്പെടുന്നു.
കണ്ടൽ പഠന ബോധവൽക്കരണത്തിന്റെ ഭാഗമായുള്ള നാടക പരിശീലനത്തിന് എത്തിയതായിരുന്നു വിദ്യാർത്ഥികൾ. ഇതിനിടയിലാണ് നാട്ടുകാരിൽ ചിലർ എത്തിയത്. പിന്നീട് ചോദ്യം ചെയ്യലും വാക്കേറ്റവും മർദ്ദനവും വിദ്യാർത്ഥികൾക്ക് നേരിടേണ്ടി വന്നത്.
ഗ്രാമീണ പ്രദേശത്ത് വിദ്യാർത്ഥികളെ ഞായറാഴ്ച്ച കണ്ടതാണ് പ്രകോപനമുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. വിദ്യാർത്ഥികളെ മർദിച്ച സംഘത്തിലെ 5 പേരെയാണ് നിലവിൽ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha


























