കൊറോണ വൈറസ് ഭീതി; വിദ്യാർത്ഥികളുടെ പഠന യാത്ര നിർത്തിവെക്കാൻ ജില്ലാ കളക്റ്ററുടെ ഉത്തരവ്

കൊറോണ വൈറസ്ഭീതിയിൽ ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്നും പഠനയാത്രകള്‍ പോകുന്നത് വിലക്കി തൃശൂർ ജില്ലാ കലക്റ്റർ ഉത്തരവിറക്കി.തൃശ്ശൂര്‍ ജില്ലയില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിക്കുകയും കൊറോണ വൈറസ് ബാധയെ സംസ്ഥാന സർക്കാർ ദുരന്തമായി പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പഠനയാത്രകള്‍ക്ക് ജില്ലാ കളക്ടര്‍ വിലക്ക് കൽപ്പിച്ചത്.
കൊറോണ വൈറസ് ബാധയ്ക്കെതിരെ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ജില്ലയില്‍ കൂടുതല്‍ പേര്‍ കൊറോണ വൈറസ് നിരീക്ഷണത്തില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ പൊതുജനങ്ങളുമായി കൂടുതല്‍ സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ക്ക് വേണ്ടി ഡെപ്യൂട്ടി കളക്ടര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ നിർദേശിക്കുന്നു. പഠനയാത്രകള്‍ ഒഴിവാക്കാനുള്ള നിര്‍ദേശത്തോട് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സഹകരിക്കണമെന്നും ഉത്തരവില്‍ ജില്ലാ കലക്റ്റർ ആവശ്യപ്പെടുന്നു.
https://www.facebook.com/Malayalivartha


























