പാർസൽ വാങ്ങിവന്ന പൊതിയിൽ തന്നെ മസാല ദോശ കഴിക്കാൻ നൽകി; മദ്യലഹരിയിൽ ഭാര്യയുടെ വലതുകൈ ഒടിച്ചും, മർദ്ദിച്ചും അരിശം തീർത്ത് ഭർത്താവ്

കടയില്‍ നിന്ന് വാങ്ങിവന്ന മസാല ദോശ പാത്രത്തില്‍ നല്‍കാത്തതിന്റെ പേരില്‍ ഭാര്യയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കൊരട്ടി കാതിക്കുടം സ്വദേശി കണ്ഠരുമഠത്തില്‍ രവിയെ (50) ആണ് മദ്യലഹരിയിൽ ഭാര്യയെ ആക്രമിച്ചത്. ജോലികഴിഞ്ഞെത്തിയപ്പോള്‍ രവി വാങ്ങികൊണ്ടുവന്ന കൊണ്ടുവന്ന മസാലദോശ പൊതിഞ്ഞുകൊണ്ടുവന്ന പൊതിയില്‍ തന്നെ ഭാര്യ നൽകിയതോടെയാണ് ക്രൂര മർദ്ദനം തുടങ്ങിയത്.
അലുമിനിയം മുഴക്കോലുകൊണ്ടാണ് ഭാര്യ ലത (40)യെ ആക്രമിച്ചത്. രവിയുടെ ആക്രമണത്തിൽ വലതു കൈ ഒടിഞ്ഞ്, കൈക്കുഴ തെറ്റിയ ലതയെ ആശുപത്രിയില്‍ വിദഗ്ധ ചികിത്സയ്ക്കു വിധേയമാക്കി. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ രവി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha


























