Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

ലവ് ജിഹാദിൽ തെറ്റി കോൺഗ്രസും സീറോ മലബാർ സഭയും; സംഭവം കേരളത്തിൽ ലവ് ജിഹാദ് ഇല്ലെന്ന് കോൺഗ്രസ് എംപിയായ ബെന്നി ബഹനാന്റെ ചോദ്യത്തിന് പാർലെമെന്റിൽ കേന്ദ്രമന്ത്രി മറുപടി പറയാനിടയായ സാഹചര്യത്തിൽ

05 FEBRUARY 2020 11:56 AM IST
മലയാളി വാര്‍ത്ത

More Stories...

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

ഇന്ത്യൻ നാഷണൽ കോൺഗ്രസും സീറോ മലബാർ സഭയും തെറ്റുന്നു. കേരളത്തിൽ ലവ് ജിഹാദ് ഇല്ലെന്ന് കോൺഗ്രസ് എംപിയായ ബെന്നി ബഹനാന്റെ ചോദ്യത്തിന് പാർലെമെന്റിൽ കേന്ദ്രമന്ത്രി മറുപടി പറയാനിടയായ സാഹചര്യത്തിലാണ് മാർ ജോർജ് ആലഞ്ചേരി നേതൃത്വം നൽകുന്ന സീറോ മലബാർ സഭ കോൺഗ്രസുമായി തെറ്റിയതെന്നറിയുന്നു.

തന്റെ പ്രതിഷേധം മാർ ജോർജ് ആലഞ്ചേരി ഉമ്മൻ ചാണ്ടിയെ അറിയിച്ചെന്നാണ് സൂചന. പാർലെമെന്റിലെ സ്ഫോടനാത്മകമായ വിവരമറിഞ്ഞ ജോർജ് ആലഞ്ചേരി കോൺഗ്രസ് നേതാക്കളോട് കെറുവിച്ചിരിക്കുന്നു എന്നാണ് വിവരം. ഉമ്മൻചാണ്ടിയുടെ വിശ്വസ്തനാണ് ബെന്നി ബഹനാൻ.

യഥാർത്ഥത്തിൽ ലവ് ജിഹാദ് എന്ന പേരാണ് ഡൽഹിയിലെ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചത്. ലവ് ജിഹാദ് എന്ന മലയാള പദത്തിന്റെ അർത്ഥം ഡൽഹിയിലുള്ള ഉദ്യോഗസ്ഥർക്ക് അറിയില്ല. അതിന്റെ വിശദാംശങ്ങൾ അവർക്ക് അറിയേണ്ട കാര്യവുമില്ല. ക്രിസ്ത്യൻ പെൺകുട്ടികളെ ഇസ്ലാം മത വിശ്വാസികളായ ചെറുപ്പക്കാർ പ്രണയിച്ച് വിവാഹം കഴിക്കുന്നു എന്നാണ് ആലഞ്ചേരി പ്രസ്താവിച്ചത്. ഇതിനാവശ്യമായ തെളിവുകൾ അദ്ദേഹത്തിന്റെ കൈയിലുണ്ടെന്നാണ് സഭാ നേതൃത്വം പറയുന്നത്. എന്നാൽ ബെന്നി ബഹനാൻ പാർലെമെന്റിൽ ചോദിച്ചത് ലവ് ജിഹാദ് ഉണ്ടോ എന്നാണ്. അതിന് ഇല്ല എന്നല്ലാതെ എന്ത് മറുപടിയാണ് കേന്ദ്ര സർക്കാർ നൽകുക എന്നാണ് സഭ ചോദിക്കുന്നത്.

നിരവധി ഹിന്ദു പെൺകുട്ടികളെ പ്രണയിച്ച് വിവാഹം കഴിച്ച് അതിർത്തി സംസ്ഥാനങ്ങളിൽ കൊണ്ടു പോയി തീവ്രവാദ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നു എന്ന ആരോപണം പണ്ടേ ശക്തമാണ്. തിരുവനന്തപുരം സ്വദേശിനിയായ പെൺകുട്ടിയെ മലപ്പുറം സത്യസരണിയിൽ കണ്ടെത്തുകയും ചെയ്തു. മറ്റൊരു ഉദാഹരണമായി ചൂണ്ടി കാണിക്കുന്നത് വൈക്കത്തെ ഹാദിയയുടെ കേസാണ്.

എന്നാൽ വിശദീകരണ കുറിപ്പ് നൽകാതെ ബെന്നി ബഹനാൻ ചോദ്യം ചോദിപ്പിച്ചത് തങ്ങളെ തെറ്റിദ്ധരിപിക്കാനാണെന്നാണ് സഭാ നേതൃത്വം പറയുന്നത്. ലവ് ജിഹാദ് എന്ന വാക്ക് ആലഞ്ചേരി പറഞ്ഞത് ബി ജെ പിയെ സഹായിക്കാനാണെന്നാണ് കോൺഗ്രസിന്റെ ആക്ഷേപം. ദേശീയ തലത്തിൽ തന്നെ ബി ജെ പിക്ക് എതിരെ നിലകൊള്ളുന്ന കോൺഗ്രസ് ആലഞ്ചേരിയുടെ പുതിയ നീക്കങ്ങളിൽ അസ്വസ്ഥരാണ്. സഭക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമായാണ് കോൺഗ്രസ് ഇതിനെ കാണുന്നത്

സീറോ മലബാർ സഭ കോൺഗ്രസിന്റെ ശക്തരായ വക്താക്കളായിരുന്നു. ചങ്ങനാശേരി, കോട്ടയം, എറണാകുളം ബെൽറ്റിൽ വ്യാപിച്ച് കിടക്കുന്ന സീറോ മലബാർ സഭാംഗമാണ് കെ.എം. മാണി ഉൾപ്പെടെയുള്ള നേതാക്കൾ.കെ.എം.മാണിയുടെ മരണത്തോടെ സഭയും കോൺഗ്രസും തമ്മിലുള്ള പാലം ഇല്ലാതായി. ജോർജ് ആലഞ്ചേരി ഭൂമി ഇടപാട് കേസിൽ അകപ്പെട്ടപ്പോൾ അദ്ദേഹത്തെ സഹായിക്കാനെത്തിയത് ഇടതുപക്ഷവും പിണറായി വിജയനുമാണ്. എന്നാൽ അന്വേഷണം കേന്ദ്രത്തിന്റെ കൈയിൽ എത്തിയതോടെ ആലഞ്ചേരി പ്ലേറ്റ് തിരിച്ചു. അതാണ് ബി ജെ പിയുടെ പ്രഖ്യാപിത ലക്ഷ്യമായ ലവ് ജിഹാദിൽ പെട്ടെന്ന് ഉണ്ടായ പ്രണയം! ഇക്കാര്യം കോൺഗ്രസ് തിരിച്ചറിഞ്ഞു.

മാർ ജോർജ് ആലഞ്ചേരിയും എൻ എസ് എസ് നേതൃത്വവും തമ്മിൽ അടുത്ത ബന്ധമുണ്ട്. ഇക്കൊല്ലത്തെ മന്നം ജയന്തി ഉദഘാടനം ചെയ്തത് സഭയുടെ പിതാവായ പെരുന്തോട്ടമാണ്. ബെന്നിയുടെ പ്രസ്താവന വന്നതിന് പിന്നാലെ ലവ് ജിഹാദ് ഉണ്ടെന്നു സഭ ആവർത്തിച്ചു. അത് ഇസ്ലാമിന് എതിരെയുള്ളതാണെന്ന് കരുതുതെന്ന് സഭ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രിയെ ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിച്ചതായി സഭ കരുതുന്നു. വിവിധ ഇടവകകളിൽ നിന്ന് തങ്ങൾക്ക് തെളിവ് ലഭിച്ചിട്ടുണ്ടെന്ന് സഭ പറഞ്ഞു. തങ്ങൾ മത സൗഹാർദ്ദത്തെ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടില്ലെന്ന് സഭ പറഞ്ഞു. അപ്പോഴും സഭ കോൺഗ്രസിന്റെ എതിർ പക്ഷത്താണ്. തങ്ങളെ ബോധപൂർവം കോൺഗ്രസ് അപമാനിച്ചു എന്നാണ് അവരുടെ പരാതി. ഇത് അടുത്ത തെരഞ്ഞടുപ്പിൽ പ്രതിഫലിക്കാൻ സാധ്യതയുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (1 hour ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (2 hours ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (2 hours ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (3 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (4 hours ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (4 hours ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (4 hours ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (4 hours ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (5 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (5 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (5 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (6 hours ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (6 hours ago)

Malayali Vartha Recommends