ആനയെ എഴുന്നള്ളിപ്പിന് നിരത്തിയതിനിടെ പാപ്പാന്‍ ശ്രമിച്ചത് നെറ്റിപ്പട്ടം നേരെയാക്കാന്‍... പ്രകോപിതനായ ആന പാപ്പാനെ തട്ടിയിട്ട് കുത്താന്‍ ശ്രമിച്ചെങ്കിലും കൊമ്പുകൾക്ക് ഇടയില്‍ കുടുങ്ങി കുത്തില്‍ നിന്നും രക്ഷപ്പെട്ടു... മക്കളെപ്പോലെ ലാളിച്ച് വളർത്തിയ ആന തന്നെ ഉയിരെടുത്തപ്പോൾ താങ്ങാനാകാതെ നാട്ടുകാരും വീട്ടുകാരും...

കഴിഞ്ഞ ദിവസമാണ് സംഭവം. തൃശ്ശൂര്‍ കിഴുത്താണി കുഞ്ഞിലിക്കാട്ടില്‍ അന്നപൂര്‍ണേശ്വരി ക്ഷേത്രത്തില്‍ ഇടഞ്ഞ ആന ഒന്നാം പാപ്പാനെ ആക്രമിച്ച് കൊലപ്പെടുത്തി. ഗുരുവായൂര്‍ ദേവസ്വത്തിലെ ഒന്നാം പാപ്പാന്‍ പാലക്കാട് സിഎന്‍പുരം വലിയപാടം സ്വദേശി നന്ദന്‍ (42) ആണ് ആനയുടെ ആക്രമണത്തില്‍ മരിച്ചത്. വൈകിട്ട് നാലരയ്ക്ക് എഴുന്നള്ളിപ്പിനിടെയാണ് നടപ്പുരയില്‍ വെച്ച് ഗുരുവായൂര്‍ ശ്രീകൃഷ്ണന്‍ എന്ന ആന ഇടഞ്ഞത്. ആനയെ എഴുന്നള്ളിപ്പിനു നിരത്തിയതിനിടെ പാപ്പാന്‍ നെറ്റിപ്പട്ടം നേരെയാക്കാന്‍ ശ്രമിച്ചിരുന്നു. ഇതാണ് ആനയെ പ്രകോപിപ്പിച്ചത്. തട്ടിയിട്ട പാപ്പാനെ കുത്താന്‍ ശ്രമിച്ചെങ്കിലും കൊമ്ബുകള്‍ക്ക് ഇടയില്‍ കുടുങ്ങി കുത്തില്‍ നിന്നും പാപ്പാന്‍ രക്ഷപ്പെട്ടിരുന്നു. എന്നാല്‍, പാപ്പാനെ കുടഞ്ഞിട്ട് തട്ടി മാറ്റി ആന ഓടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഗുരുതരമായി പരുക്കേറ്റ പാപ്പാനെ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടഞ്ഞു പുറത്തേക്ക് ഓടിയ ആന സമീപത്തെ പറമ്ബിലെ വാഴയും മറ്റും കുത്തിമറിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വൈകീട്ട് ആറോടെ എലഫന്റ് സ്‌ക്വാഡ് ആനയെ സ്വകാര്യപറമ്ബില്‍ തളയ്ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























