ആര്‍ടി ഓഫിസില്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ചയ്ക്കിടെ ബസുടമകള്‍ തമ്മിലടിച്ചു; തമ്മിൽത്തല്ലിനിടെ കടിച്ചെടുത്ത പകുതിയോളം വിരൽ നഷ്ടമായി

കടക്കാവൂര്‍- വര്‍ക്കല- മടത്തറ റൂട്ടിലോടുന്ന ബസുകളുടെ സമയക്രമം സംബന്ധിച്ച് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആര്‍ടി ഓഫിസില്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ചയ്ക്ക് ശേഷം ബസുടമകള്‍ തമ്മിലടിച്ചു. സംഘർഷത്തിൽ എസ്‌ആര്‍ ബസുടമ വര്‍ക്കല മേല്‍വെട്ടൂര്‍ കൊച്ചുവിള വീട്ടില്‍ രതീഷിന്റെ(45) വിരല്‍ കടിച്ചെടുത്തു. കടിച്ചെടുത്ത പകുതിയോളം വിരൽ കണ്ടെത്താനായില്ലെന്ന് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു. രതീഷിനെ ചിറയിന്‍കീഴ് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കടക്കാവൂര്‍- മടത്തറ റൂട്ടിലോടുന്ന മറ്റൊരു ബസിന്റെ ഉടമയും ജീവനക്കാരുമാണ് ആക്രമിച്ചതെന്ന് രതീഷിനൊപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. ഓഫിസിനുള്ളില്‍ സംഘര്‍ഷം നടത്തിയതായി കാട്ടി പൊലീസില്‍ പരാതി നല്‍കിയതായി ആര്‍ടിഒ ജി സാജന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























