കൊല്ലത്ത് പ്ലാവില്‍ കയറി കഴുത്തില്‍ കുരുക്കിട്ട് ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

കൊല്ലത്ത് പ്ലാവില്‍ കയറി കഴുത്തില്‍ കുരുക്കിട്ട് ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നു പുലര്‍ച്ചെയോടെ യുവാവ് മരിച്ചു. ഡീസന്റ് മുക്കിന് സമീപത്തായി വാടകയ്ക്ക് താമസിച്ചുവന്ന വിനോദാണ് (25) മരിച്ചത്. ഇന്നലെ രാത്രി പത്തോടെ ഇയാള്‍ വീടിന് സമീപമുള്ള പ്ലാവില്‍കയറി കഴുത്തില്‍ കുരുക്കിട്ട് നില്‍ക്കുകയായിരുന്നു. പ്ലാവിന് സമീപം താഴെ 11 കെവി ലൈനുകളും പോകുന്നുണ്ട്.
വന്‍ജനക്കൂട്ടം തടിച്ചുകൂടിയതോടെ ഇയാള്‍ കൂടുതല്‍ വാശിയോടെ ഭീഷണി മുഴക്കുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്‌സും എത്തി വിനോദിനെ രക്ഷപ്പെടുത്താനുള്ള ശ്രമമാരംഭിച്ചു. സീനിയര്‍ ഫയര്‍ ഓഫീസര്‍ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ പ്ലാവില്‍ കയറുന്നതിനിടയില്‍ കയര്‍ കഴുത്തില്‍ മുറുകി. ഉടന്‍ തന്നെ കയര്‍ മുറിച്ച് മരത്തില്‍ സ്ഥാപിച്ച ലാഡറിലൂടെ താഴെയെത്തിച്ച് ഉടന്‍തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു.
വിനോദിന് വിദഗ്ധ ചികിത്സ നല്‍കുന്നതിനിടെ ഇന്നു പുലര്‍ച്ചെയോടെ മരിച്ചു. ഇയാള്‍ നേരത്തെ പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി പരിസരവാസികള്‍ പോലീസിനോട് പറഞ്ഞു. വിനോദ് തനിച്ചാണ് താമസിച്ചു വന്നത്.
"
https://www.facebook.com/Malayalivartha


























