ദുബായില്‍ നിന്ന് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ കാസര്‍കോട് സ്വദേശിയില്‍ നിന്ന് 15.2 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

ദുബായില്‍ നിന്ന് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ കാസര്‍കോട് സ്വദേശിയില്‍ നിന്ന് 15.2 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് എടച്ചക്കൈ സ്വദേശി മുഹമ്മദ് ഫൈസലിനെയാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ഇയാളില്‍നിന്ന് 379 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.
ഇയാള്‍ ഇന്നു പുലര്‍ച്ചെ 5.25 ന് ദുബായില്‍നിന്ന് ഗോഎയര്‍ വിമാനത്തിലാണ് എത്തിയത്. സ്വര്‍ണം ഗുളിക രൂപത്തിലാക്കി മല ദ്വാരത്തില്‍ ഒളിപ്പിച്ചുകടത്താനായിരുന്നു ശ്രമം. കസ്റ്റംസ് ചെക്കിംഗ് പരിശോധനയില്‍ സംശയം തോന്നിയ യുവാവിനെ കസ്റ്റഡിയിലെടുത്തു പരിശോധിച്ചപ്പോഴാണു സ്വര്‍ണം പിടികൂടാന്‍ കഴിഞ്ഞത്.
"
https://www.facebook.com/Malayalivartha


























