വീട്ടില്‍ അതിക്രമിച്ചു കയറി; ബാലികയെ ലൈംഗികമായി പീഡിപ്പിച്ചു പുറത്തറിയാതിരിക്കാൻ പ്രതി ചെയ്തത് ; ഒടുവിൽ ശിക്ഷ ഇങ്ങനെ

വീട്ടില്‍ അതിക്രമിച്ചു കയറി ബാലികയെ ലൈംഗികമായി പീഡിപ്പിച്ച വ്യക്തിക്ക് ഒടുവിൽ ശിക്ഷ വിധിച്ചു. വിവിധ വകുപ്പുകളിലായി 28 വര്‍ഷം കഠിനതടവും 1.15 ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. ഇടുക്കി മണിയാറന്‍കുടി താമരക്കാട്ട് സജീവിനെ(36)യാണ് തൊടുപുഴ പോക്‌സോ പ്രത്യേക കോടതി ജഡ്‌ജി കെ. അനില്‍കുമാര്‍ ശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. വീട്ടില്‍ അതിക്രമിച്ചു കയറിയതിന് അഞ്ചുവര്‍ഷം കഠിനതടവും 10,000 രൂപ പിഴയുമായിരുന്നു ശിക്ഷ.
പന്ത്രണ്ട് വയസില്‍ താഴെയുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനും പലതവണ പീഡിപ്പിച്ചതിനുമായി 10 വര്‍ഷം വീതം കഠിനതടവും അരലക്ഷം രൂപ വീതം പിഴയും കോടതി ശിക്ഷിച്ചിരിക്കുന്നു . മാത്രമല്ല , കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് മൂന്നുവര്‍ഷം കഠിനതടവും 5,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പിഴ അടയ്‌ക്കാത്ത പക്ഷം എട്ടുവര്‍ഷം കഠിനതടവു കൂടി അനുഭവിക്കണം.
പിഴ അടയ്‌ക്കുകയാണെങ്കില്‍ ബാലികയ്‌ക്ക് ആ തുക കൈമാറണം. ശിക്ഷകള്‍ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ പരമാവധി 10 വര്‍ഷമായിരിക്കും കഠിനതടവ് ഉണ്ടാകുക . 2013 ഏപ്രിലിലായിരുന്നു വീട്ടില്‍ അതിക്രമിച്ചുകയറി പതിനൊന്നുകാരിയെ പലതവണ ഇയാള്‍ പീഡിപ്പിച്ചത്. പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു . ഇതിൽ പേടിച്ച കുട്ടി വിവരം ആരോടും പറഞ്ഞില്ല. പീന്നീട് സ്‌കൂളില്‍ കൗണ്‍സിലിങിനിടെയായിരുന്നു ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരാണ് വിവരങ്ങള്‍ മനസിലാക്കി ഇയാളെ അറസ്‌റ്റ് ചെയ്യിച്ചത്. അറസ്‌റ്റിലായ ശേഷം കോടതി ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവില്‍ പോയിരുന്നു. വിചാരണഘട്ടത്തിലായിരുന്നു പിന്നീട് ഇയാള്‍ അറസ്‌റ്റിലായത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ബി വാഹിദ ഹാജരായി. ഏതായാലും വീട്ടിൽ അതിക്രമിച്ഛ് കടന്നു പെൺകുട്ടിയെ പീഡിപ്പിച്ച വ്യക്തിക്ക് തക്കതായ ശിക്ഷയാണ് കിട്ടീട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha


























