മരണത്തിന്റെ പടിവാതിലിലെത്തി അവര്‍ ജീവിതത്തിലേക്ക് തിരികെനടക്കുന്ന കാഴ്ച്ച..വധശിക്ഷ പരാജയപ്പെട്ട സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്..

മാരകമായ വിഷം കുത്തിവച്ചുള്ള അമേരിക്കൻ വധശിക്ഷയിൽ നിന്നും കൊടും കുറ്റവാളിക്ക് ഇത് രണ്ടാം ജന്മം. അമേരിക്കയിലെ ടെന്നസിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി ക്രിസ്റ്റ ഗെയില്‍ പൈക്കിന് മാരക വിഷം കുത്തിവെച്ച് ശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ട സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് രംഗത്ത്. കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിക്ക് വധശിക്ഷ നടപ്പാക്കുന്നതില്‍ ജയില്‍ അധികൃതര്‍ക്ക് വലിയ വീഴ്ച സംഭവിച്ചതിനെതിരെയാണ് ട്രംപ് പരസ്യമായി രംഗത്തെത്തിയത്.
'ഇത്രയും ലളിതമായ ഒരു കാര്യം നടപ്പാക്കാന്‍ എന്തുകൊണ്ടാണ് ഇത്രയധികം പ്രയാസം നേരിടുന്നത്?' എന്ന് ട്രംപ് മാധ്യമങ്ങളോട് ചോദിച്ചു.
ശിക്ഷ നടപ്പാക്കുന്നതിലെ കാര്യക്ഷമതയില്ലായ്മയും സാങ്കേതിക പിഴവുകളും ചൂണ്ടിക്കാട്ടിയാണ് ട്രംപ് അധികൃതരെ രൂക്ഷമായി വിമര്‍ശിച്ചത്. അമേരിക്കയിലെ ഏറ്റവും മാരകമായ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന പ്രക്രിയയിലെ ഇത്തരം പരാജയങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സംഭവം അമേരിക്കന്‍ നീതിന്യായ വ്യവസ്ഥയിലും നിയമ വൃത്തങ്ങളിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിട്ടുണ്ട്.
അമേരിക്കയിലെ ടെന്നസിയില്‍ പ്രാദേശിക സമയം ബുധനാഴ്ച വൈകീട്ടാണ് വധശിക്ഷ നടപ്പാക്കുന്നതിനിടെ ഈ അത്യപൂര്‍വ സംഭവമുണ്ടായത്.നാഷ്വില്ലിലെ റിവര്‍ബെന്‍ഡ് മാക്‌സിമം സെക്യൂരിറ്റി ഇന്‍സ്റ്റിറ്റിയൂഷനിലാണ് അന്‍പതുകാരിയായ ക്രിസ്റ്റ പൈക്കിന്റെ വധശിക്ഷ നിശ്ചയിച്ചിരുന്നത്. എന്നാല്‍ രണ്ട് തവണ മാരക വിഷം കുത്തിവെച്ചിട്ടും ക്രിസ്റ്റയുടെ മരണം ഉറപ്പാക്കാന്‍ ജയില്‍ അധികൃതര്‍ക്ക് സാധിച്ചില്ല.വധശിക്ഷ നടപ്പാക്കുന്നതിനു തൊട്ടുമുന്‍പ് 'ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചതുപോലെ സ്‌നേഹത്തോടെത്തന്നെയാണ് ഞാന്‍ ഈ ലോകത്തുനിന്ന് പോകുന്നത്'
എന്ന് തന്റെ അവസാന വാക്കുകള്‍ മൊഴിഞ്ഞ് ക്രിസ്റ്റ മരണം കാത്തുകിടക്കുകയായിരുന്നു. തുടര്‍ന്ന് മാരകമരുന്നിന്റെ രണ്ട് ഡോസുകള്‍ ഇവരുടെ ശരീരത്തിലേക്ക് നല്‍കി. എന്നാല്‍, മരുന്ന് ഉള്ളില്‍ ചെന്നിട്ടും അവരുടെ ഹൃദയം നിലച്ചില്ല.നാഡീവ്യവസ്ഥയുടെ പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കുന്ന ഒരു ശക്തമായ സെഡേറ്റീവ് ആണ് പെന്‍റോബാർബിറ്റാൽ. ചെറിയ അളവിൽ ഇത് ചില ചികിത്സകൾക്ക് ഉപയോഗിക്കാറുണ്ടെങ്കിലും, ഉയർന്ന ഡോസിൽ ഇത് ഹൃദയസ്തംഭനത്തിനും മരണത്തിനും കാരണമാകുന്നു.
ഫെഡറൽ തലത്തിൽ ഈ മരുന്ന് ഉപയോഗിച്ചുള്ള വധശിക്ഷകൾക്ക് പീഡന സാധ്യത മുന്നിൽനിർത്തി വിലക്കേർപ്പെടുത്തിയിരുന്നെങ്കിലും, ടെന്നസി ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾ സ്വന്തം പ്രോട്ടോക്കോൾ അനുസരിച്ച് ഇത് ഉപയോഗിക്കുന്നത് തുടരുകയായിരുന്നു.
https://www.facebook.com/Malayalivartha


























