Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

കടൽത്തീരത്ത് വിനോദയാത്രയ്‌ക്കിടെ എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു.. 16 വയസ്സുള്ള വിദ്യാർഥികളാണ് കടലിൽ മുങ്ങിമരിച്ചത്...ബീച്ചിൽ ശക്തമായ കടൽക്ഷോഭത്തിൽപ്പെട്ട് ആണ് മരണം..

02 OCTOBER 2026 03:44 PM IST
മലയാളി വാര്‍ത്ത

വളരെ ദാരുണമായ വാർത്ത . മഹാരാഷ്‌ട്രയിലെ റായ്ഗഡ് ജില്ലയിലെ ദിവേആഗർ കടൽത്തീരത്ത് വിനോദയാത്രയ്‌ക്കിടെ എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. പൂനെയിൽ നിന്ന് വിനോദയാത്രയ്‌ക്കെത്തിയ സംഘത്തിലെ 16 വയസ്സുള്ള വിദ്യാർഥികളാണ് കടലിൽ മുങ്ങിമരിച്ചത്. ബീച്ചിൽ ശക്തമായ കടൽക്ഷോഭത്തിൽപ്പെട്ട് ആണ് മരണം സംഭവിച്ചിരിക്കുന്നത് . എട്ട് പേരുടെയും മൃതദേഹങ്ങൾ പിന്നീട് കടലിൽ നിന്ന് കണ്ടെടുത്തു.പൂനെ ജില്ലയിലെ അലന്ദിയിലുള്ള വിന്നേഴ്സ് അക്കാദമി എന്ന സ്വകാര്യ കോച്ചിംഗ് സെന്ററിൽ നിന്നുള്ള 48 അംഗ സംഘമാണ് ദിവേആഗറിൽ വിനോദയാത്രയ്‌ക്കായി എത്തിയത്.

25 ആൺകുട്ടികളും 17 പെൺകുട്ടികളും ആറ് അധ്യാപകരുമാണ് സംഘത്തിലുണ്ടായിരുന്നത്.വൈകിട്ട് 5.30ഓടെയാണ് സംഘം ദിവേആഗർ കടൽത്തീരത്തെത്തിയത്. ഇതിനിടെ വിദ്യാർഥികളിൽ എട്ടുപേർ കടലിൽ ഇറങ്ങുകയായിരുന്നു. എന്നാൽ വെള്ളത്തിന്റെ ആഴവും ശക്തമായ കടൽ ഒഴുക്കും കൃത്യമായി മനസ്സിലാക്കാൻ കഴിയാതെ പോയതോടെ ഇവർ ഒഴുക്കിൽപ്പെടുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കിയത്.വിദ്യാർഥികൾ കടലിൽ അപകടത്തിൽപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചു. എന്നാൽ ശക്തമായ ഒഴുക്ക് കാരണം രക്ഷാപ്രവർത്തനം വിജയിച്ചില്ല.

 

പിന്നീട് നടത്തിയ തിരച്ചിലിലാണ് എട്ട് വിദ്യാർഥികളുടെയും മൃതദേഹങ്ങൾ കടലിൽ നിന്ന് കണ്ടെത്തിയത്.മരിച്ച വിദ്യാർഥികളെ തന്മയ് ദത്താത്രേയ വഹിലെ, സുമിത് ഭാരത് ആഹിരെ, പ്രണവ് രാംദാസ് ബൻസോഡെ, കൈവല്യ സതീഷ് വസങ്കർ, രാജ്‌വീർ യുവരാജ് വഹിലെ, യാഷ് കിരൺ വാങ്കഡെ, സോഹം തുകാറാം ഭണ്ഡവൽക്കർ, കൗസ്തുഭ് സന്ദീപ് ദൗണ്ട് എന്നിങ്ങനെയാണ് തിരിച്ചറിഞ്ഞത്.വിനോദയാത്രയുടെ ഭാഗമായി ഏകദേശം 170 കിലോമീറ്റർ സഞ്ചരിച്ചാണ് സംഘം ബീച്ചിലെത്തിയത്.

മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ബോർലി പഞ്ചതനിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിനോദയാത്രാ സംഘത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളും അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളും സംബന്ധിച്ച വിവരങ്ങളും പരിശോധിച്ചുവരികയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (3 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (3 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (4 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (4 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (4 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (4 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (4 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (5 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (7 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (7 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (7 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (8 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (8 hours ago)

Malayali Vartha Recommends