പാമ്പ് പേടിയില്‍ ഒരു ഗ്രാമം; വല വിരിച്ച് പ്രതിരോധം

പട്ടണക്കാട് കോനാട്ടുശേരി തെക്ക് കാളിവീട് കോളനിയില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ ഒരു കരിമൂര്‍ഖന്‍ ഉള്‍പ്പെടെ 5 മൂര്‍ഖന്‍ പാമ്പുകളെയാണ് പിടിച്ചത് . 21 വീടുകളുള്ള കോളനി പട്ടണക്കാട് പഞ്ചായത്ത് 15-ാം വാര്‍ഡിലാണ്.
പാമ്പ് ശല്യം സംബന്ധിച്ചു പരാതി പറഞ്ഞിട്ടും അധികൃതര്‍ നടപടി തുടങ്ങിയിട്ടില്ലെന്ന് കോളനി നിവാസികള്‍ പറയുന്നു. പാമ്പിനെ പിടിക്കാന്‍ വീടുകള്‍ക്കു ചുറ്റിനും വല വിരിച്ച് പ്രതിരോധം തീര്‍ത്തിരിക്കുകയാണ് കോളനി നിവാസികള്‍. കുട്ടികള്‍ അടക്കം ഭീതിയിലാണ്.
കോളനിക്കു ചുറ്റും പുല്ലുകള്‍ വളര്‍ന്നു കാടായി മാറിയതും തോടുകളില്‍ മാലിന്യം നിറയുന്നതുമാണ് പാമ്പ് ശല്യത്തിനു കാരണമെന്നു കോളനി നിവാസികള്‍ പറയുന്നു. പഞ്ചായത്ത് റോഡ് നിര്‍മാണം തുടങ്ങിയത് പൂര്‍ത്തിയാക്കാത്തതിനാല്‍ ഗതാഗത സൗകര്യവുമില്ല. വഴി വിളക്കുകള്‍ ഉണ്ടെങ്കിലും തെളിയാത്തത് അപകടസാധ്യത കൂട്ടുന്നു.
https://www.facebook.com/Malayalivartha


























