ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ നിന്നും യാത്രക്കാരി തെറിച്ചു വീണു; അപകടം നടന്നത് വളവു തിരിയുന്നതിനിടെ; യാത്രക്കാരിക്ക് ഗുരുതര പരിക്ക്

വളവു തിരിയുന്നതിനിടെ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ നിന്നും യാത്രക്കാരി റോഡിലേക്ക് തെറിച്ചു വീണു. വയനാട് വൈത്തിരിയിൽ ഇന്ന് പകലാണ് സംഭവം നടന്നത്. തളിമല സ്വദേശിനി ശീവള്ളിക്കാണ് ഗുരുതര ബസിൽ നിന്നും തെറിച്ചു വീണ് പരിക്കേറ്റത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. ഗുരുതര പരിക്കേറ്റ യാത്രക്കാരി കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇപ്പോൾ ചികിത്സയിലാണ്.
വൈത്തിരി ടൗണില്‍ വളവ് തിരിഞ്ഞ് വേഗത്തില്‍ പോകുന്നതിനിടെ ബസിലെ ഓട്ടോമാറ്റിക് ഡോറിലൂടെ യാത്രക്കാരി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തൊട്ടു പുറകിൽ മറ്റൊരു ബസ് ഉണ്ടായിരുന്നെങ്കിലും വളവിൽ ചെറിയ വേഗത്തിൽ വരുകയായിരുന്നത് കൊണ്ട് വലിയ അപകടം ഒഴിവായി.
കഴിഞ്ഞ ദിവസം ഓടിക്കൊണ്ടിരുന്ന സ്കൂള്‍ ബസില്‍ നിന്ന് തെറിച്ച വീണ് അതേ ബസിന്‍റെ പിന്‍ചക്രത്തിനടയില്‍പ്പെട്ട് മൂന്നാം ക്ലാസ് വിദ്യാർത്ഥി മരണപ്പെട്ടിരുന്നു. മലപ്പുറം കൊളത്തൂരിലാണ് ദാരുണ അപകടം നടന്നത്. മഞ്ഞക്കുളം മദ്രസയ്ക്ക് സമീപം താമസിക്കുന്ന കക്കാട്ട് ഷാനവാസിന്‍റെ മകന്‍ ഫര്‍സീന്‍ അഹ്മദ് ആണ് അപകടത്തിൽ മരിച്ചത്.
https://www.facebook.com/Malayalivartha


























