ആ വിവേചനത്തിന് വലിയ വില; സിപിഎമ്മിലെ കടുത്ത ജാതി വിവേചനം തുറന്നു പറഞ്ഞു വാര്‍ഡ് മെമ്പര്‍ രാജി വെച്ച സംഭവത്തില്‍ വിശദീകരണവുമായി സിപിഎം നേതൃത്വം

സിപിഎമ്മിലെ കടുത്ത ജാതി വിവേചനം തുറന്നു പറഞ്ഞു വാര്‍ഡ് മെമ്പര്‍ രാജി വെച്ച സംഭവത്തില്‍ വിശദീകരണവുമായി സിപിഎം നേതൃത്വം. കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്ത് അംഗം കെ എസ് അരുണ്‍ കുമാര്‍ രാജി വെച്ച വിഷയത്തിലാണ് വിശദീകരണവുമായി നേതൃത്വം രംഗത്തെത്തിയത്.രാഷ്ട്രീയ എതിരാളികള്‍ വിഷയം ദുരുപയോഗം ചെയ്യുകയാണെന്നും അരുണ്‍ കുമാറിനോട് രാജി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിപിഎം പ്രാദേശിക നേതൃത്വം വ്യക്തമാക്കി.
സിപിഎം നിലപാടിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് വിശദീകരണവുമായി നേതൃത്വം രംഗത്തെത്തിയത്. ഈ ലോകത്ത് ഞാന്‍ ജനിക്കാന്‍ പോലും പാടില്ലായിരുന്നു ' എന്ന് വ്യക്തമാക്കിയാണ് , ജാതി വിവേചനത്തിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടാണ് വാര്‍ഡ് മെമ്പര്‍ അരുണ്‍ രാജിവെച്ചത്. ജാതി പരമായി അധിക്ഷേപിച്ച സഹപ്രവര്‍ത്തകയ്‌ക്കെതിരെ നടപടി എടുത്തില്ലെന്നും വിഷയത്തില്‍ പാര്‍ട്ടി തനിക്കൊപ്പം നിന്നില്ലെന്നും അരുണ്‍ പരാതിപ്പെട്ടിരുന്നു. എല്ലാവരും കൂടി ഒറ്റപ്പെടുത്തിയതിനാലാണ് രാജി വെയ്ക്കുന്നതെന്നും അരുണ്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha


























