ഉന്നത്തൂരിലെ മതമൈത്രി: ക്ഷേത്ര ശ്രീകോവിലിന് മുസ്ലീം കുടുംബം സൗജന്യമായി സ്ഥലം നല്‍കി!

പൈങ്കുളം ഉന്നത്തൂര്‍ മഹാവിഷ്ണു ക്ഷേത്രം ചീരക്കുഴി കനാലിന് സമീപത്ത് കരിങ്കല്‍ക്കെട്ടുകള്‍ മാത്രമായി കാടുപിടിച്ചു കിടക്കയായിരുന്നു. ക്ഷേത്രം പുനര്‍നിര്‍മ്മിക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചപ്പോള്‍ മുന്‍വശത്തെ കനാലും ഒപ്പം പിന്‍ഭാഗത്ത് സ്ഥലം ഇല്ലാത്തതും തടസമായി.
ഇതോടെ ക്ഷേത്ര സംരക്ഷണ സമിതി അംഗങ്ങള്‍ സ്ഥലം ഉടമകളായ കിള്ളി മംഗലം പടിഞ്ഞാറന്‍കുന്നത്ത് മുഹമ്മദിന്റെ മക്കളായ അസീസ്, റഷീദ്, മുസ്തഫ, ഖാലിദ് എന്നിവരെ കണ്ട് സംസാരിച്ചു. കൂടിക്കാഴ്ചയില്‍ ഇവര്‍ ഇവരുടെ രണ്ടു സെന്റ് സ്ഥലം ക്ഷേത്രത്തിന് സൗജന്യമായി വിട്ടു നല്‍കി. ഇതോടെ ശ്രീകോവിലിന് പിന്നിലെ ഭാഗം വികസിപ്പിച്ചു.
ക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അസീസ് പറഞ്ഞു. പ്രതിഷ്ഠാ ചടങ്ങുകളുടെ ഭാഗമാകാന്‍ ക്ഷേത്രത്തിലെത്തിയ അസീസിനെ ഭാരവാഹികള്‍ പൊന്നാട അണിയിച്ച് ആദരിച്ചു.
https://www.facebook.com/Malayalivartha


























