അന്തം വിട്ട് ആര്‍ടിഒ; കടക്കാവൂര്‍- വര്‍ക്കല- മടത്തറ റൂട്ടിലോടുന്ന ബസുകളുടെ സമയക്രമം സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ ബസ്സുടമകള്‍ തമ്മിലടിച്ചു

കടക്കാവൂര്‍- വര്‍ക്കല- മടത്തറ റൂട്ടിലോടുന്ന ബസുകളുടെ സമയക്രമം സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ ബസ്സുടമകള്‍ തമ്മിലടിച്ചു. സ്വകാര്യ ബസുകളുടെ സമയക്രമം പുനര്‍നിര്‍ണയിക്കുന്നതിനായി ആര്‍ടി ഓഫിസില്‍ വെച്ചായിരുന്നു ചര്‍ച്ച നടന്നത്.
ചര്‍ച്ചയ്ക്ക് ശേഷം ഓഫിസിനുള്ളില്‍ വെച്ചാണ് ബസുടമകള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ ഒരാളുടെ വിരല്‍ കടിച്ചെടുത്തു. എസ്ആര്‍ ബസുടമ വര്‍ക്കല മേല്‍വെട്ടൂര്‍ കൊച്ചുവിള വീട്ടില്‍ രതീഷിന്റെ(45) വിരലാണു അക്രമത്തില്‍ പകുതിയോളം നഷ്ടമായത്. രതീഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
കടക്കാവൂര്‍- വര്‍ക്കല- മടത്തറ റൂട്ടിലോടുന്ന ബസുകളുടെ സമയക്രമം സംബന്ധിച്ച് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു ആര്‍ടിഒ യുടെ സാന്നിധ്യത്തില്‍ ബസുടമകളുടെ യോഗം നടന്നത്. നൂറോളം പേര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
കടക്കാവൂര്‍- മടത്തറ റൂട്ടിലോടുന്ന മറ്റൊരു ബസിന്റെ ഉടമയും ജീവനക്കാരുമാണ് ആക്രമിച്ചതെന്ന് രതീഷിനൊപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. ഓഫിസിനുള്ളില്‍ സംഘര്‍ഷം നടത്തി എന്നു വ്യക്തമാക്കി ആര്‍ടിഒ പൊലീസില്‍ പരാതി നല്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























