താലികെട്ടാൻ ഒരുങ്ങിയതോടെ കതിർമണ്ഡപത്തിൽ അലമുറയിട്ട് കരയുന്ന വധു; 2019ൽ നടന്ന വിവാഹത്തിന്റെ ദൃശ്യങ്ങൾ 2020ൽ വളച്ചൊടിച്ചപ്പോൾ വെന്തുനീറി കുമ്പാട് സ്വദേശികളായ ദമ്പതികൾ: കഥയറിയാതെ പലരും ഷെയർ ചെയ്ത വീഡിയോയുടെ സത്യാവസ്ഥ ഇതാണ്...

പത്രത്തിലെ വിവാഹപരസ്യചിത്രം ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ പ്രായത്തിന്റെ പേരിൽ ദമ്പതികൾക്ക് നേരെ നടന്ന ഒച്ചപ്പാടുകൾ കെട്ടടങ്ങും മുമ്പ് സൈബറാക്രമണത്തിന്റെ ഏറ്റവുമൊടുവിലത്തെ ഇരകളായി മാറിയിരിക്കുകയാണ് പത്തനംതിട്ട ജില്ലയിലെ കുമ്പാട് സ്വദേശികളായ ദമ്പതികൾ. സോഷ്യൽ മീഡിയയിലും വാട്‌സ്ആപ്പിലും കഴിഞ്ഞ കുറച്ചുദിവസങ്ങളായി വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ദൃശ്യങ്ങളായിരുന്നു ഇത്. വിവാഹ വേദിയില്‍ വച്ച് വരന്‍ താലികെട്ടാന്‍ ഒരുങ്ങവേ ഒരു പെണ്‍കുട്ടി അലമുറയിട്ടു കരയുന്ന വീഡിയോ ആയിരുന്നു ദൃശ്യങ്ങളിൽ. മാമാ.. മാമാ എന്ന് വിളിച്ചുപെൺകുട്ടി അലമുറയിടുമ്പോഴും താലികെട്ടാനൊരുങ്ങിയ വരന് നേരെയും അസഭ്യ വർഷങ്ങൾ നിറഞ്ഞിരുന്നു. ടിക് ടോക്കിന് വേണ്ടി ചെയ്തതാണോ എന്നു പോലും ചോദ്യങ്ങള്‍ ഉയര്‍ന്നു. പലരും കഥയറിയാതെ വീണ്ടും വീണ്ടും ഷെയർ ചെയ്തപ്പോൾ സത്യാവസ്ഥ മറ്റൊന്നായിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പന്തളത്തു വച്ചായിരുന്നു കല്യാണം. നേരത്തെ നിശ്ചയിച്ചു ഉറപ്പിച്ചതു പ്രകാരമാണ് വിവാഹം നടന്നത്. ഇതിനിടെ പെണ്‍കുട്ടിയുടെ മാമന്റെ അപ്രതീക്ഷിതമായ മരണവാർത്ത പെൺകുട്ടിയെ മാനസികമായി തളർത്തിയിരുന്നു. മാമാ.. മാമാ എന്നു വിളിച്ചുകൊണ്ടായിരുന്നു പെണ്‍കുട്ടി കരഞ്ഞതെന്ന് വീഡിയോ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ഈ സംഭവം നടന്ന് പത്തുമിനിറ്റിനൊടുവിൽ ഇവരുടെ വിവാഹം മംഗളമായി നടന്നുവെന്ന് നിജസ്ഥിതി വെളിപ്പെടുത്തി സുഹൃത്തുക്കൾ രംഗത്തെത്തുകയായിരുന്നു. അമ്മാവന്റെ മരണം ഉണ്ടാക്കിയ ഷോക്കില്‍ നിന്നും പെണ്‍കുട്ടി പൂര്‍ണമായും റിക്കവര്‍ ആകുകയും സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയായിരുന്നുവെന്നും സുഹൃത്തുക്കൾ വെളിപ്പെടുത്തുന്നു.
കല്യാണത്തിന് വന്ന ആരോ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം ഷെയർ ചെയ്യുകയായിരുന്നു. പുറത്തുവന്ന വീഡിയോയുടെ സത്യാവസ്ഥ മനസ്സിലാക്കിയവരോട് ഈ വീഡിയോ പ്രചരിപ്പിക്കരുത് എന്നാണ് ഈവര്‍ക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ കാരണം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് ദമ്പതികൾ. ദമ്പതികളുടെ പരാതിയില്‍ വീഡിയോ പ്രചരിപ്പിച്ച ദമ്പതികളുടെ അടുപ്പമുണ്ടായിരുന്ന ആളെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























