ദൈവത്തിന് സമര്‍പ്പിച്ചാല്‍ അതു ദൈവത്തിനാണ്; ശബരിമല തിരുവാഭരണത്തിൽ രാജകുടുംബത്തിന് അവകാശമില്ലെന്ന് സുപ്രീംകോടതി

ദൈവത്തിന് സമര്‍പ്പിച്ച ശബരിമല തിരുവാഭരണത്തിൽ രാജകുടുംബത്തിന് അവകാശമില്ലെന്ന് സുപ്രീംകോടതി. തിരുവാഭരണം ഏറ്റെടുക്കാന്‍ തയാറാണെന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. അതേസമയം, തിരുവാഭരണത്തിന്റെ ഉടമസ്ഥത ദൈവത്തിനോ, പന്തളം രാജകുടുംബത്തിനോ എന്ന് ജസ്റ്റിസ്. എന്‍.വി. രമണ ചോദിച്ചു. ശബരിമല ക്ഷേത്രത്തിന്റെ ഭരണവുമായി ബന്ധപ്പെട്ട് പന്തളം രാജകുടുംബാംഗം നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
തിരുവാഭരണം ക്ഷേത്രത്തിനു കൈമാറാനും അതു പരിപാലിക്കുന്നതിന് ഒരു പ്രത്യേക ഓഫിസറെ നിയമിക്കാനും നേരത്തേ പറഞ്ഞിരുന്നല്ലോ, അതു നടപ്പിലായോ എന്ന് ജസ്റ്റിസ് എന്‍.വി. രമണ ദേവസ്വം ബോര്‍ഡ് അഭിഭാഷകനോട് ചോദിച്ചു. എന്നാല്‍ തിരുവാഭരണം ഇപ്പോഴും രാജകുടുംബത്തിന്റെ പക്കല്‍ തന്നെയാണ് ഉള്ളതെന്നായിരുന്നു അഭിഭാഷകന്റെ മറുപടി. തുടര്‍ന്നാണ് തിരുവാഭരണം ക്ഷേത്രത്തിന്റേതാണെന്നു സുപ്രീം കോടതി പറഞ്ഞത്.
ദൈവത്തിനു സമര്‍പ്പിച്ചാല്‍ അതു ദൈവത്തിനാണ്. തിരുവാഭരണം ദൈവത്തിന്റേതാണോ, രാജകുടുംബത്തിന്റേതാണോ എന്ന കാര്യത്തില്‍ വ്യക്തതയുണ്ടാക്കണമെന്നും കോടതി പറഞ്ഞു. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും. അന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിക്കും.
https://www.facebook.com/Malayalivartha


























