നാട്ടുകാർ ഇളകി ;നിലവിൽ മൂവായിരം രൂപയ്ക്കു പ്രവർത്തിക്കുന്ന കെട്ടിടം പതിനെട്ടായിരം രൂപയോളം അധിക വാടക വരുന്ന കെട്ടിടത്തിലേക്ക് മാറ്റാൻ നീക്കം; തിരുവനന്തപുരം ബാലരാമപുരത്തെ ഉച്ചകടയിൽ കെ എസ് ഇ ബി കോട്ടുകാൽ സെക്ഷൻ ഓഫീസ് മാറ്റിസ്ഥാപിക്കാൻ നീക്കം നടക്കുന്നതായി ആരോപണം

തിരുവനന്തപുരം ബാലരാമപുരത്തെ ഉച്ചകടയിൽ കെ എസ് ഇ ബി കോട്ടുകാൽ സെക്ഷൻ ചില ഉദ്യോഗസ്ഥരുടെ സ്വാർത്ഥ താത്പര്യത്തിനായി നിലവിൽ പ്രവർത്തനം നടത്തുന്ന കെട്ടിടത്തിൽ നിന്നും കുറെ അകലെയുള്ള, ജനങ്ങൾക്കു എത്തിച്ചേരാൻ പോലും ബുദ്ധിമുട്ടുള്ള സ്ഥലത്തേക്കു മാറ്റാൻ ശ്രമിക്കുന്നതായി ആരോപണം ശക്തമാകുന്നു.
ഉച്ചക്കടയിലെ പ്രകൃതി റെസിഡെൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചതിനെ തുടർന്ന് ഒരിക്കൽ അധികൃതർ ഇതിൽ നിന്നും പിന്മാറി എങ്കിലും വീണ്ടും ഈ കെ എസ ഇ ബി കെട്ടിടം മാറ്റി സ്ഥാപിക്കാനുള്ള നീക്കം അണിയറയിൽ നടക്കുന്നുണ്ട് എന്നതാണ് പ്രധാന ആരോപണം,.നിലവിൽ മൂവായിരം രൂപയ്ക്കു പ്രവർത്തിക്കുന്ന കെട്ടിടം പതിനെട്ടായിരം രൂപയോളം അധിക വാടക വരുന്ന കെട്ടിടത്തിലേക്ക് മാറ്റാനാണ് നീക്കം എന്നാണ്പ്രധാന ആരോപണം. സെക്ഷന് കീഴിലുള്ള ഉപഭോക്താക്കൾക്ക് ഉച്ചക്കടയിൽ വന്നു ഇടപാടുകൾ നടത്താനാണ് കൂടുതൽ സൗകര്യം എന്നിരിക്കെ കുറച്ചു കൂടി അകലേക്ക് മാറ്റി സ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നതിനു എതിരെയാണ് പ്രതിഷേധം.
നിലവിലുള്ള കെട്ടിടത്തിൽ പ്രവർത്തനത്തിന് സൗകര്യക്കുറവ് ഉണ്ടെങ്കിൽ അത് പരിഹരിച്ചു കൂടുതൽ സ്ഥല സൗകര്യങ്ങൾ ഏർപ്പെടുത്താമെന്നു കെട്ടിട ഉടമ ഉറപ്പു നൽകിയിട്ടു പോലും ഈ കുറഞ്ഞ വാടകയുള്ള കെട്ടിടം ഒഴിവാക്കി ദൂരെയുള്ള സ്ഥലത്തേക്ക് സെക്ഷൻ ഓഫീസിൽ മാറ്റാനുള്ള വ്യഗ്രതയിൽ എന്തോ ദുരൂഹതയുണ്ട് എന്നാണ് നാട്ടുകാരുടെ ആരോപണം. കുറഞ്ഞ വാടകയുള്ള കെട്ടിടത്തിൽ നിന്നും കൂടുതൽ വാടകയുള്ള കെട്ടിടത്തിലേക്ക് സെക്ഷൻ ഓഫ്‌സ് മാറ്റുന്നത് കെട്ടിട ലോബികളെ സഹായിക്കുന്നതിനും ചില ഉദോഗസ്ഥരുടെ സ്വാർത്ഥലാഭത്തിനും വേണ്ടിയാണു എന്നാണ് പ്രധാന ആരോപണം .അതുകൊണ്ടുതന്നെ റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാണ്. വിജിലൻസിൽ പരാതി നല്കുകക എന്നതടക്കം ശക്തമായ നിയമ നടപടിക്കൊരുങ്ങിയിരിക്കുകയാണ് പ്രദേശ വാസികൾ.
https://www.facebook.com/Malayalivartha


























