അയ്യപ്പൻറെ തിരുവാഭരണം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തേക്കും ... 'പന്തളം രാജകുടുംബത്തിന് എന്തവകാശം എന്ന് കോടതി ...തിരുവാഭരണം പന്തളം കൊട്ടാരത്തില്‍ സുരക്ഷിതമാണോയെന്ന് അറിയിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം

അയ്യപ്പൻറെ തിരുവാഭരണം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തേക്കും ... 'പന്തളം രാജകുടുംബത്തിന് എന്തവകാശം എന്ന് കോടതി ...തിരുവാഭരണം പന്തളം കൊട്ടാരത്തില്‍ സുരക്ഷിതമാണോയെന്ന് അറിയിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം
ശബരിമല ക്ഷേത്രത്തിലെ തിരുവാഭരണം ഏറ്റെടുക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. തിരുവാഭരണം പന്തളം രാജകുടുംബം കൈവശം വയ്ക്കുന്നത് സുപ്രീം കോടതി ചോദ്യം ചെയ്തു തിരുവാഭരണം അയ്യപ്പൻ അവകാശപ്പെട്ടതല്ലേയെന്നും സുപ്രീംകോടതി ചോദ്യം ഉന്നയിച്ചു.
തിരുവാഭരണം പന്തളം കൊട്ടാരത്തില്‍ സുരക്ഷിതമാണോയെന്ന് അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. വെള്ളിയാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം വിഷയത്തില്‍ കോടതിയുടെ ഉത്തരവുണ്ടാകുമെന്നും ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ആഭരണം ദൈവത്തിന് സമർപ്പിച്ചതല്ലേ, സമർപ്പിച്ച് കഴിഞ്ഞ് ആഭരണത്തിൽ പന്തളം കൊട്ടാരത്തിന് എന്തവകാശമെന്ന് കോടതി ചോദിച്ചു. തിരുവാഭരണം പന്തളം കുടുംബത്തിന്‍റെ അധീനതയിൽ എന്തിന് വയ്ക്കണം. അത് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരുടെ ചുമതലയിലേക്ക് മാറ്റിക്കൂടെ?. സംസ്ഥാന സർക്കാറിന് തിരുവാഭരണം ഏറ്റെടുത്ത് കൂടെയെന്നും ജസ്റ്റിസ് എൻ.വി രമണ ചോദിച്ചു.. തിരുവാഭരണം ഏറ്റെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ വാക്കാല്‍ കോടതിയെ അറിയിച്ചു
https://www.facebook.com/Malayalivartha


























