കൊറോണ വൈറസ് ബാധ; വ്യാജ പ്രചാരണം നടത്തിയ രണ്ട് ആലപ്പുഴ സ്വദേശികൾ പിടിയിൽ; വ്യാജ പ്രചാരണം നടത്തിയത് സമൂഹ മാധ്യമങ്ങളിലൂടെ

കൊറോണ വൈറസ് ബാധയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ. കൊറോണ ബാധിതനെക്കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിച്ച സംഭവത്തില്‍ ആണ് രണ്ടുപേര്‍ അറസ്റ്റിലായത്. താമരക്കുളം സ്വദേശികളായ ശ്രീജിത്ത്, വികേഷ് എന്നിവരാണ് സംഭവത്തിൽ പോലീസിന്റെ പിടിയിലായത്. ഇരുവരും വ്യാജ വാട്സ്ആപ്പ് സന്ദേശം മറ്റുള്ളവർക്ക് അയച്ചുകൊടുക്കുകയായിരുന്നു എന്നാണ് വിവരം.
കൊറോണ വൈറസ് ബാധയെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശം നൽകിയിരുന്നു.വൈറസ് ബാധ സംബന്ധിച്ച് വിവിധതരത്തിലുള്ള വ്യാജവാര്‍ത്തകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു നിർദേശം നൽകിയത്. ഇതിനു വേണ്ട നിര്‍ദ്ദേശം ജില്ലാ പോലീസ് മേധാവിമാര്‍, ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ ഡോം, സൈബര്‍ പോലീസ് സ്റ്റേഷനുകള്‍, സൈബര്‍ സെല്‍ എന്നിവർക്കും കൈമാറിയിരുന്നു.
https://www.facebook.com/Malayalivartha


























