ബസില്‍ നിന്ന് യാത്രക്കാരി തെറിച്ചു വീണ സംഭവം; ബസ് ജീവനക്കാരുടെ ലൈസന്‍സ് സസ്പെഡന്‍ഡ് ചെയ്യുമെന്ന് മോട്ടോർവാഹന വകുപ്പ്; ജീവനക്കാരുടേത് ഗുരുതര അനാസ്ഥ

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും യാത്രക്കാരി തെറിച്ചു വീണ സംഭവത്തിൽ ബസ് ജീവനക്കാരുടേത് ഗുരുതര അനാസ്ഥയെന്ന് മോട്ടോർ വാഹന വകുപ്പ്. വയനാട് വൈത്തിരിയിൽ ഇന്ന് പക്കലാണ് സംഭവം നടന്നത്. ബസ് മുന്നോട്ടെടുത്തിട്ടും ഓട്ടോമാറ്റിക് ഡോർ അടയ്ക്കാത്ത ഡ്രൈവറുടെ ഗുരുതര അനാസ്ഥയാണ് അപകടത്തിന് കാരണമായത് എന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. കെഎസ്ആര്‍ടി ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് ഉടൻ സസ്പെന്‍ഡ് ചെയ്യും. വയനാട് ആര്‍ടിഒ ആണ് നടപടി സ്വീകരിച്ചത്. തിങ്കളാഴ്‍ച ഇരുവരോടും ഹാജരാകാന്‍ നിർദേശം നൽകിയിട്ടുണ്ട്.
തളിമല സ്വദേശിനി ശ്രീവള്ളിക്കാണ് ബസിൽ നിന്നും തെറിച്ചു വീണ് ഗുരുതര പരിക്കേറ്റത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു . ഗുരുതര പരിക്കേറ്റ യാത്രക്കാരി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.വൈത്തിരി ടൗണില്‍ വളവ് തിരിഞ്ഞ് വേഗത്തില്‍ പോകുന്നതിനിടെ ബസിലെ ഓട്ടോമാറ്റിക് ഡോറിലൂടെ യാത്രക്കാരി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തൊട്ടു പുറകിൽ മറ്റൊരു ബസ് ഉണ്ടായിരുന്നെങ്കിലും വളവിൽ ചെറിയ വേഗത്തിൽ വരുകയായിരുന്നത് കൊണ്ട് വലിയ അപകടം ഒഴിവായി.
രാവിലെ വൈത്തിരി ബസ്റ്റാന്‍ഡില്‍നിന്നും കോഴിക്കോടേക്ക് കെഎസ്ആര്‍ടിസി സൂപ്പർഫാസ്റ്റ് ബസില്‍ കയറിയതായിരുന്നു ശ്രീവള്ളി. യാത്രക്കാരെ കയറ്റി മുന്നോട്ടെടുത്ത ബസിന്‍റെ ഹൈഡ്രോളിക് ഡോർ ഡ്രൈവർ അടച്ചിരുന്നില്ല. സ്റ്റാന്‍ഡില്‍നിന്നും ദേശീയപാതിയിലേക്ക് ബസ് ഇറങ്ങിയപ്പോള്‍ ശ്രീവള്ളി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ബസ് ജീവനക്കാരുടെ മത്സരയോട്ടത്തിന്‍റെ ഇരയാണ് ശ്രീവള്ളിയെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
https://www.facebook.com/Malayalivartha


























