എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ ഇനി വെടിക്കെട്ട് കാണാം; കർശന നിയന്ത്രണങ്ങളോടെ ഹൈക്കോടതിയുടെ അനുമതി

എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ വെടിക്കെട്ടിന് അനുമതി ലഭിച്ചു. അനുമതി നല്‍കാന്‍ ഹൈക്കോടതി എറണാകുളം ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നൽകുകയായിരുന്നു. വെടിക്കെട്ട് നടക്കുന്ന സ്ഥലത്തിന് നൂറ് മീറ്റര്‍ ചുറ്റളവില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കണമെന്നും ശക്തി കൂടിയ തരം പടക്കങ്ങള്‍ ഉപയോഗിക്കരുതെന്നും കോടതി നിർദേശത്തിൽ പറയുന്നു. ജസ്റ്റിസ് സി.ടി.രവികുമാര്‍, ജസ്റ്റിസ് എന്‍.നഗരേഷ് എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചാണ് കളക്ടര്‍ക്ക് നിര്‍ദേശം നൽകിയത്.
നേരത്തെ എറണാകുളത്തപ്പൻ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് വെടിക്കെട്ട് നടത്താൻ അനുമതി തേടി ക്ഷേത്രം ഭാരവാഹികൾ നൽകിയ അപേക്ഷ കളക്ടർ നിരസിച്ചിരുന്നു. അഞ്ച്, ഏഴ് തീയതികളില്‍ വെടിക്കെട്ട് നടത്താൻ അനുമതി നല്‍കണമെന്നായിരുന്നു ക്ഷേത്രം ഭാരവാഹികൽ ആവശ്യം ഉന്നയിച്ചത്. എന്നാല്‍ പൊലീസ്, ഫയർഫോഴ്സ്, റവന്യു എന്നീ വകുപ്പുകളുടെ പരിശോധനയില്‍ ക്ഷേത്ര പരിസരത്ത് വെടിക്കെട്ട് നടത്തുന്നത് സുരക്ഷിതമല്ലെന്നും, സുപ്രീംകോടതി മാനദണ്ഡങ്ങള്‍ പാലിക്കാൻ കഴിയില്ല എന്നും കണ്ടെത്തുകയായിരുന്നു.
കളക്ടറുടെ തീരുമാനത്തിനെതിരെ ക്ഷേത്രം ഭാരവാഹികള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും, തീരുമാനമെടുക്കാൻ കളക്ടറെ തന്നെ കോടതി ചുമതലപ്പെടുത്തി. തുടർന്ന് അനുമതി നിഷേധിക്കാന്‍ കളക്ടര്‍ പറഞ്ഞ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ദേവസ്വം വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഇതിനെത്തുടർന്ന് അനുമതി തേടി ക്ഷേത്രം ഭാരവാഹികള്‍ കോടതിയെ സമീപിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























