സംസ്ഥാനത്ത് ഡെങ്കിപ്പനി മാരകമാകുന്നു; 2200 പനിബാധിതര്‍; ഏഴു മരണം

ഡെങ്കിപ്പനി വൈറസ് മാരക രൂപത്തിലേക്ക് മാറുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ കണ്ടെത്തി. സംസ്ഥാനത്ത് ഡെങ്കി ഹെമറേജ് ഫീവറും ഡെങ്കി ഷോക്ക് സിന്‍ട്രോമും പടരുന്നാതയി റിപ്പോര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളില്‍ രോഗം പടരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 2200 ആയി ഉയര്‍ന്നു. ഡെങ്കിപ്പനി ബാധിച്ച് ഇതുവരെ മരിച്ചത് ഏഴു പേരാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ ഡെങ്കി ബാധിതര്‍. ഇന്ത്യയില്‍ തന്നെ ഡെങ്കി ബാധിതര്‍ കൂടുതലുള്ള ജില്ലയായി തിരുവനന്തപുരം മാറിയിരിക്കുകയാണ്. പ്രധാനമായി നാലുതരം വൈറസുകളാണ് ഡെങ്കിപ്പനി പടര്‍ത്തുന്നത്. ഇതില്‍ ഒന്നില്‍ കൂടുതല്‍ വൈറസുകള്‍ ശരീരത്തില്‍ കടക്കുമ്പോഴാണ് രോഗം മാരകമാകുന്നത്. ഇത് രോഗിയെ മരണത്തില്‍വരെ എത്തിക്കാം.
https://www.facebook.com/Malayalivartha


























