Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍..? ശബരിമല സ്വർണക്കൊള്ള മറയ്ക്കാൻ വീണ്ടും ഗർഭക്കേസ് വിവാദമാക്കി..?


വീട്ടിലെത്തി മൊഴിയെടുക്കുന്നത്‌ അന്വേഷണത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടി: നടന്‍ ജയറാമിന്റെ മൊഴിയെടുപ്പിനെച്ചൊല്ലി എസ്‌.ഐ.ടിയില്‍ കടുത്ത ഭിന്നത; വി.ഐ.പി. പരിഗണന നല്‍കാതെ ഔദ്യോഗികമായി വിളിച്ച് വരുത്തി മൊഴി എടുക്കണമെന്ന് ഒരു വിഭാഗത്തിന്റെ നിലപാട്‌...


സ്വര്‍ണക്കൊള്ളയില്‍ മുഖം രക്ഷിക്കാന്‍..പിണറായിയുടെ വിശ്വസ്തൻ ശബരിമലയിൽ..സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും അഴിമതി ആരോപണ വിധേയനുമാണ്..


ഗുരുതരമായിട്ടുള്ള പല കാര്യങ്ങളും SIT നടത്തി...ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പം പത്മകുമാര്‍ വിദേശയാത്ര നടത്തിയോ ? കൂടിക്കാഴ്ചകളുടെയും വിവരങ്ങള്‍ എസ്.ഐ.ടി ശേഖരിച്ച് തുടങ്ങി...


അലി തബതബയിനെ തീര്‍ത്ത് ഇസ്രയേല്‍..ഹിസ്ബുല്ലയുടെ ചീഫ് ഓഫ് സ്റ്റാഫ്.. മാസങ്ങൾക്കിടയിൽ ഹിസ്ബുല്ല നേതൃത്വത്തിനുണ്ടായ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നാണ്..ആക്രമണം തുടരുന്നു..

സ്വന്തം സ്വാതന്ത്ര്യത്തിനായി കുഞ്ഞുങ്ങളെ ഇങ്ങനെ കൊല്ലുമ്പോൾ....; മാസം ഒന്നുകഴിഞ്ഞെങ്കിലും മനസ്സിൽനിന്ന്‌ ആ കുട്ടിയുടെ ചിത്രവും നിഷ്‌കളങ്കമായ മുഖവും മാഞ്ഞുപോവുന്നില്ല; നിറകണ്ണുകളോടെ മോഹൻലാൽ എഴുതുന്നു

24 FEBRUARY 2020 12:35 PM IST
മലയാളി വാര്‍ത്ത

More Stories...

ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍..? ശബരിമല സ്വർണക്കൊള്ള മറയ്ക്കാൻ വീണ്ടും ഗർഭക്കേസ് വിവാദമാക്കി..?

വീട്ടിലെത്തി മൊഴിയെടുക്കുന്നത്‌ അന്വേഷണത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടി: നടന്‍ ജയറാമിന്റെ മൊഴിയെടുപ്പിനെച്ചൊല്ലി എസ്‌.ഐ.ടിയില്‍ കടുത്ത ഭിന്നത; വി.ഐ.പി. പരിഗണന നല്‍കാതെ ഔദ്യോഗികമായി വിളിച്ച് വരുത്തി മൊഴി എടുക്കണമെന്ന് ഒരു വിഭാഗത്തിന്റെ നിലപാട്‌...

ഡ്രാമ വേണ്ട; പറഞ്ഞത് ചെയ്യ്... രാഹുലിന്റെ പച്ചത്തെറിവിളി കരഞ്ഞ് തളർന്ന് യുവതി രണ്ടാം ഓഡിയോ പുറത്ത് ....

എനിക്ക് നിന്നെ ഗര്‍ഭിണിയാക്കണം, നമുക്ക് കുഞ്ഞിനെ വേണം !! രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയുടെ ചാറ്റ് പുറത്ത് ; നീ ആദ്യം ഈ ഡ്രാമയൊന്ന് നിര്‍ത്തി പോയി ഡോക്ടറെ കാണൂ...പില്‍ കഴിക്കണം; ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന ഓഡിയോയും ? പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ സജീവമായിരിക്കെ പുതിയ കുരുക്ക് ? മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് പാലക്കാട് എം എല്‍ എ

സ്വര്‍ണക്കൊള്ളയില്‍ മുഖം രക്ഷിക്കാന്‍..പിണറായിയുടെ വിശ്വസ്തൻ ശബരിമലയിൽ..സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും അഴിമതി ആരോപണ വിധേയനുമാണ്..

കുട്ടികൾ പൂക്കളെപ്പോലെയാണെന്ന് പറയാറുണ്ട്. കാഴ്ചയും സൗരഭ്യവുമായി കുടുംബത്തിനും സമൂഹത്തിനും ആനന്ദം പകരുന്നവർ. ഭാവിയെ നിർണ്ണയിക്കേണ്ടവർ. എന്നാൽ ഈ അടുത്ത കാലങ്ങളായി നമുക്ക് കേൾക്കേണ്ടിവരുന്നത് കുഞ്ഞുങ്ങളോടുള്ള ക്രൂരതയുടെയും ഒറ്റപെടലിന്റെയും കഥകളാണ്. കണ്ണൂരിൽ ഒന്നര വയസ്സുള്ള കുട്ടിയെ അമ്മ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. കാമുകനൊപ്പം ജീവിക്കാനാണ് ശരണ്യ എന്ന യുവതി തന്റെ പിഞ്ചു മകനെ കടൽ ഭിത്തിയിൽ എറിഞ്ഞു കൊലപ്പെടുത്തിയത്. അതൊരു വശത്താണെങ്കിൽ നേപ്പാളിൽ മലയാളി വിനേദ സഞ്ചാരികൾ ഹോട്ടൽമുറിയിൽ മരിച്ചപ്പോൾ ഒറ്റക്കായത് രഞ്ജിത്- ഇന്ദു ദമ്പതികളുടെ മൂത്ത മകൻ മാധവാണ്. നാല് കുട്ടികളുൾപ്പെടെ എട്ട് പേർ മരിച്ച സംഭവത്തിൽ മാധവ് എന്ന രണ്ടാം ക്ലാസുകാരന് നഷ്ടമായത് അച്ഛനെയും അമ്മയെയും അനിയനെയുമാണ്. മാതാപിതാക്കളുടെയും സഹോദരന്റെയും മൃതശരീരങ്ങൾ വീട്ടുമുറ്റത്ത് അന്ത്യകർമങ്ങൾക്കായി കിടത്തിയപ്പോൾ 6 വയസ്സുകാരൻ മാധവിന്റെ സങ്കടം അണപൊട്ടിയൊഴുകുകയായിരുന്നു. ഇങ്ങനെ ഉള്ളുലക്കുന്ന ഓരോരോ കാഴ്ചകൾക്ക് നാം സാക്ഷിയാകുകയാണ്.

ഈ അവസരത്തിൽ മലായാളത്തിന്റെ പ്രിയ താരം മോഹൻ ലാൽ പളുങ്കുമണികള്‍ എന്ന പേരില്‍ എഴുതുന്ന ഒരു കുറിപ്പ് ഇപ്പോൾ വൈറലാകുകയാണ്. കുറിപ്പ് ഇങ്ങനെ;

മാസം ഒന്നുകഴിഞ്ഞെങ്കിലും മനസ്സിൽനിന്ന്‌ ആ കുട്ടിയുടെ ചിത്രവും നിഷ്‌കളങ്കമായ മുഖവും മാഞ്ഞുപോവുന്നില്ല. നേപ്പാളിലെ റിസോർട്ടിൽ മരിച്ച കോഴിക്കോട് സ്വദേശികളായ രഞ്ജിത് കുമാറിന്റെയും ഇന്ദുലക്ഷ്മിയുടെയും മകൻ മാധവിന്റെ സൈക്കിൾ പിടിച്ചുനിൽക്കുന്ന ചിത്രം. ഒന്നുമറിയാതെ എയർപോർട്ടിൽ അവൻ സ്യൂട്ട്‌കേസ് പിടിച്ചുനിൽക്കുന്നതും കണ്ടു. അമ്മയുടെയും അച്ഛന്റെയും കുഞ്ഞനുജന്റെയും ചിതയണയുമ്പോഴും മാധവിന് ഒന്നും മനസ്സിലായിരുന്നില്ല എന്നും വായിച്ചു. ലോകതത്ത്വങ്ങളും ജീവിതയാഥാർഥ്യങ്ങളുമൊന്നും അറിയാൻമാത്രം അവൻ വളർന്നിരുന്നില്ലല്ലോ. ഇത്രയും ദിവസം കഴിഞ്ഞിട്ടും ചില രാത്രികളിൽ ഞാൻ ആലോചിക്കാറുണ്ട്, എനിക്ക് നേരിട്ട് ഒരു പരിചയവുമില്ലാത്ത ആ കുഞ്ഞ് ഇപ്പോൾ ഉറങ്ങിയിട്ടുണ്ടാവുമോ എന്ന്. അതെന്റെ ഉറക്കംകെടുത്താറുണ്ട്.

മരണമല്ല ജീവിതമാണ് ഏറ്റവും ദുഃഖകരവും ഭാരമുള്ളതുമെന്ന് തെളിയിക്കുന്നതായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം മാധവിന്റെ ചിത്രങ്ങളും അവനെക്കുറിച്ചുവന്ന വാർത്തകളും. എത്രദൂരം അവനിനി തനിച്ച് യാത്രചെയ്യണം! എത്രമേൽ ഏകാന്തമായിരിക്കാം അവന്റെ ജീവിതം! വലുതാവുമ്പോൾ അവന്റെ ഓർമകളിൽ അച്ഛനും അമ്മയും അനുജനും എങ്ങനെയായിരിക്കും വന്നുപോവുക! ആലോചിച്ചാൽ ഒരെത്തുംപിടിയും കിട്ടില്ല.

മാധവ് മാത്രമല്ല ഇങ്ങനെ ഈ ഭൂമിയിൽ ഉള്ളത്. എത്രയോ കുട്ടികൾ, ഏതൊക്കെയോ ദേശങ്ങളിൽ, പലപല കാരണങ്ങളാൽ തനിച്ച് ജീവിതം തുഴയുന്നു. എല്ലാ ദുരന്തങ്ങളുടെയും ഏറ്റവും വലിയ ഇരകൾ കുഞ്ഞുങ്ങളാണെന്നു പറയാറുണ്ട്. അത് സത്യവുമാണ്. ഇക്കാലത്ത് പ്രത്യേകിച്ചും. ഇത്രമാത്രം അനുഭവിക്കാൻ തങ്ങൾ എന്തുതെറ്റ് ചെയ്തുവെന്നുപോലുമറിയാതെ കുഞ്ഞുങ്ങൾ എല്ലാം നിശ്ശബ്ദം സഹിക്കുന്നു.

കുഞ്ഞുങ്ങളുടെ സഹനങ്ങൾക്ക് പലതാണ് കാരണം. അതിൽ കുടുംബകലഹങ്ങളും അച്ഛനമ്മമാരുടെ വേർപിരിയലുകളുംമുതൽ യുദ്ധവും പലായനങ്ങളും ബാലവേലയുമെല്ലാം ഉൾപ്പെടുന്നു. ഇവയ്ക്കെല്ലാം ഒരുപാട് സാമൂഹിക കാരണങ്ങളുണ്ടാവാം. എന്നാൽ, അനുഭവിക്കുന്നത് കുഞ്ഞുങ്ങളാണ്; അവർ മാത്രമാണ്. മുതിർന്നവർ പടച്ചുണ്ടാക്കിയ ആ കാരണങ്ങളൊന്നും അവർക്കറിയുകയുമില്ല. കേരളത്തിന്റെ കാര്യം മാത്രമെടുക്കുക. എത്രമാത്രം ദാരുണമായ കുടംബച്ഛിദ്രങ്ങളാണ് നിത്യവും നാം പത്രങ്ങളിലൂടെയും ടി.വി.യിലൂടെയും അറിയുന്നത്. ഓരോന്നിന്റെയും കാരണം അതിവിചിത്രങ്ങളും നിഗൂഢങ്ങളുമാണ്. സ്വന്തം സ്വാതന്ത്ര്യത്തിനുവേണ്ടി കുട്ടികളെ കൊന്നുകളഞ്ഞ എത്രയോ സംഭവങ്ങൾ നാം വായിച്ചു. അച്ഛനും അമ്മയും ജയിലിലേക്ക് പോയതിനാൽ പുറത്ത് തനിച്ചായ എത്രയോ കുട്ടികൾ നമുക്കിടയിലുണ്ട്. എവിടെയൊക്കെയോ കുട്ടികൾ ക്രൂരമായി മർദിക്കപ്പെടുന്നു, പീഡിപ്പിക്കപ്പെടുന്നു.

അതിൽ ചിലതുമാത്രം വെളിപ്പെടുന്നു. ബാക്കിയെല്ലാം നിശ്ശബ്ദം നീറിനീറി ഇരുളിൽക്കഴിയുന്നു. ബാലവേല നിരോധിച്ചെങ്കിലും പഠനംപോലും നിഷേധിക്കപ്പെട്ട് പണിയെടുക്കുന്നവരുണ്ട്. അവർക്ക് രക്ഷകരായി ആരുമില്ല.

ലോകമെങ്ങുമുള്ള യുദ്ധത്തിന്റെയും കലാപങ്ങളുടെയും പലായനങ്ങളുടെയും ചിത്രങ്ങൾ നോക്കൂ. നിറയെ കുട്ടികളെ കാണാം. ദുരിതാശ്വാസക്യാമ്പുകളിൽ, തകർന്ന നഗരങ്ങളിൽ എവിടെയും അവരുണ്ട്. കുഞ്ഞുപ്രായത്തിലേ കഠിനതകളോട് പൊരുതുകയാണ് അവർ. അദ്‌ഭുതകരമായ കാര്യം നമ്മൾ മുതിർന്ന മനുഷ്യർ വിചാരിച്ചാൽ ഒഴിവാക്കാവുന്നതേയുള്ളൂ ഇവയുടെ കാരണങ്ങളെല്ലാം എന്നതാണ്. കുട്ടികളുടെ ഈ നിശ്ശബ്ദമായ ഈ സഹനങ്ങൾക്ക് നാം കൂടുതൽ ശ്രദ്ധനൽകേണ്ടതുണ്ട് എന്നെനിക്ക് തോന്നാറുണ്ട്. എന്തുചെയ്യണം എന്നു ചോദിച്ചാൽ എനിക്കുമറിയില്ല. ഏറ്റവും ഇളം പ്രായത്തിലാണ് ഇവർക്ക് ഇങ്ങനെയെല്ലാം സംഭവിക്കുന്നത്; കടുത്ത അനുഭവങ്ങൾ നേരിടേണ്ടിവരുന്നത്. അത് അവരുടെ മനോഘടനയിലുണ്ടാക്കുന്ന ആഘാതങ്ങളും മാറ്റങ്ങളും നാം ഊഹിക്കുന്നതിലും അധികമായിരിക്കും. അവരുടെ കാഴ്ചപ്പാടുകളെ അത് സ്വാധീനിക്കും. കാര്യങ്ങളോടുള്ള സമീപനത്തിൽ അവ മാറ്റം വരുത്തും. അവയിൽനിന്ന് ഉരുത്തിരിഞ്ഞുവരുന്ന അവരുടെ ശരികൾ നമ്മെ ചിലപ്പോൾ പൊള്ളിച്ചേക്കാം.

അതുകൊണ്ട്, നിശ്ശബ്ദമായ ഈ അഗ്നിപർവതങ്ങളെ കണ്ടെത്തുകയെന്നതാണ് ആദ്യം വേണ്ടത്. അവർക്ക് നമ്മുടെ സ്‌നേഹത്തിന്റെ ലേപനങ്ങൾ വേണം. കരുതലും തനിച്ചല്ലെന്ന ബോധ്യവും നൽകണം. ലോകം അത്രമേൽ ക്രൂരമല്ല എന്നവരെ ബോധ്യപ്പെടുത്തണം. ഇവിടത്തെ നന്മകളെ പകർന്നുനൽകണം. ഭൗതികവിദ്യാഭ്യാസത്തിനൊപ്പം മാനസിക വിദ്യാഭ്യാസവും നൽകി, ലോകത്തെ പകയോടെ കാണാതിരിക്കാൻ അവരെ പാകപ്പെടുത്തിയെടുക്കണം. ഇല്ലെങ്കിൽ അവർ അപകടകരമാംവിധം പൊട്ടിത്തെറിക്കും. നാളത്തെ ലോകം നിർമിക്കേണ്ടവരാണ് ഈ കുട്ടികൾ.

നൊബേൽ ജേതാവായ കൈലാഷ് സത്യാർഥിയുടെ സേവനങ്ങളുടെ വില ഈയൊരു പശ്ചാത്തലത്തിൽ കൂടുതൽ തിരിച്ചറിയാൻ എനിക്ക് സാധിക്കുന്നു. ഒരു ജന്മം മുഴുവൻ സത്യാർഥി സമർപ്പിച്ചത് ഈ കുട്ടികൾക്കുവേണ്ടിയാണ്. ഇപ്പോഴും അദ്ദേഹം അതു തുടരുന്നു. നമുക്ക് കൂടുതൽ സത്യാർഥിമാർ ആവശ്യമുണ്ട് -അത്രയധികം കുഞ്ഞുവിലാപങ്ങളും തേങ്ങലുകളുമുണ്ട് നമുക്കുചുറ്റും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍..? ശബരിമല സ്വർണക്കൊള്ള മറയ്ക്കാൻ വീണ്ടും ഗർഭക്കേസ് വിവാദമാക്കി..?  (4 minutes ago)

പതിനഞ്ചാം വാർഷികത്തിളക്കത്തിൽ അശോക യൂണിവേഴ്സിറ്റി യംഗ് ഇന്ത്യ ഫെലോഷിപ്പ്; പുതിയ ബാച്ചിലേക്ക് അപേക്ഷകൾ ക്ഷണിച്ചു, തിരഞ്ഞെടുക്കപ്പെടുന്ന എല്ലാവർക്കും സ്കോളർഷിപ്പ്...  (8 minutes ago)

പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസകൾ ഏറ്റുവാങ്ങി അനുദിനം ടിക്കറ്റ് ബുക്കിങ്ങിലും തരംഗമായി "എക്കോ"  (12 minutes ago)

വീട്ടിലെത്തി മൊഴിയെടുക്കുന്നത്‌ അന്വേഷണത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടി: നടന്‍ ജയറാമിന്റെ മൊഴിയെടുപ്പിനെച്ചൊല്ലി എസ്‌.ഐ.ടിയില്‍ കടുത്ത ഭിന്നത; വി.ഐ.പി. പരിഗണന നല്‍കാതെ ഔദ്യോഗികമായി വിളിച്ച്  (40 minutes ago)

ഡ്രാമ വേണ്ട; പറഞ്ഞത് ചെയ്യ്... രാഹുലിന്റെ പച്ചത്തെറിവിളി കരഞ്ഞ് തളർന്ന് യുവതി രണ്ടാം ഓഡിയോ പുറത്ത് ....  (41 minutes ago)

എനിക്ക് നിന്നെ ഗര്‍ഭിണിയാക്കണം, നമുക്ക് കുഞ്ഞിനെ വേണം !! രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയുടെ ചാറ്റ് പുറത്ത് ; നീ ആദ്യം ഈ ഡ്രാമയൊന്ന് നിര്‍ത്തി പോയി ഡോക്ടറെ കാണൂ...പില്‍ കഴിക്കണം; ഗര്‍ഭഛിദ്രത്തിന് പ  (1 hour ago)

പിണറായിയുടെ വിശ്വസ്‌തൻ ശബരിമലയിലെ ചാരൻ  (1 hour ago)

അസിസ്റ്റന്റ് സർജൻ തസ്‌തികയിൽ  (3 hours ago)

പോറ്റിയ്‌ക്കൊപ്പം സിപിഎം നേതാവും പോയെന്നും സംശയം  (3 hours ago)

ഇരുതല മൂർച്ചയുള്ള പോക്സോ ആക്ട്; പാലത്തായി കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഡിവൈഎസ്പി റഹീം  (3 hours ago)

ബസ്സുകൾ കൂട്ടിയിടിച്ച് അപകടം...  (4 hours ago)

പച്ചക്കറി വില കുത്തനെ വർദ്ധിച്ചു....  (4 hours ago)

മദ്യപാനത്തെ തുടർന്നുണ്ടായ തർക്കം; ഉറങ്ങി കിടന്നയാളുടെ വയറ്റിൽ ജനലിലൂടെ കത്തി കുത്തിയിറക്കി കൊന്നു..!!! വോട്ട് ചോദിച്ച് വീട്ടിലെത്തിയവർ കണ്ടത് ഭയാനക കാഴ്ച....!!!  (4 hours ago)

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ  (4 hours ago)

PV ANVAR അജിത് കുമാറിനോട് കളിച്ചതാണ് അൻവറിന് വിനയായത്  (4 hours ago)

Malayali Vartha Recommends