കേരള പൊലീസ് ഹൗസിങ് സഹകരണ സംഘം ഭരണ സമിതി തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡികളുമായി കയറിവര്‍ പിടിയില്‍

സംസ്ഥാനത്തെ പതിനാലു കേന്ദ്രങ്ങളിലായി നടന്ന കേരള പൊലീസ് ഹൗസിങ് സഹകരണ സംഘം ഭരണ സമിതി തിരഞ്ഞെടുപ്പില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളുമായി മൂന്നു പേര്‍ പിടിയിലായെന്നാണ് വിവരം. ഏതാനും വ്യാജ കാര്‍ഡുകളുമായി തിങ്കളാഴ്ച കോഴിക്കോട്ട് അസോസിയേഷന്റെ ഒരു പഴയ നേതാവിനെ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫിസില്‍ അറസ്റ്റ് ചെയ്തിരുന്നു.
തലസ്ഥാനത്ത് ഒരു മുന്‍ മന്ത്രിയുടെ ഗണ്‍മാന്റെ കയ്യില്‍ നിന്നു ചൊവ്വാഴ്ച വ്യാജ ഐഡി കാര്‍ഡ് പിടികൂടി. പാലക്കാടു നിന്നു പത്തിലേറെ കാര്‍ഡുകളും പിടികൂടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പില്‍ ആകെ 12,403 പൊലീസുകാര്‍ വോട്ടു ചെയ്തു. 49,000 വോട്ടര്‍മാരാണ് സംഘത്തിലുള്ളത്.
15 അംഗ ഭരണസമിതിയില്‍ ഐപിഎസ് പ്രതിനിധിക്കായി നീക്കി വച്ച സീറ്റൊഴിച്ചുള്ള ബാക്കി 14 സീറ്റുകളിലേക്കു സിപിഎം, കോണ്‍ഗ്രസ് അനുകൂല വിഭാഗങ്ങള്‍ രണ്ടു പാനലായാണു മത്സരിക്കുന്നത്. 28-നു കൊച്ചിയിലാണു വോട്ടെണ്ണല്‍. ഐപിഎസ് പ്രതിനിധിയായി എഡിജിപി മനോജ് ഏബ്രഹാം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
ജില്ലകളില്‍ വോട്ടു ചെയ്തവരുടെ എണ്ണം: തിരുവനന്തപുരം - 1992, കൊല്ലം - 620, പത്തനംത്തിട്ട - 425, ആലപ്പുഴ - 547, കോട്ടയം - 458, എറണാകുളം - 2040, തൃശൂര്‍ - 825, ഇടുക്കി - 759, മലപ്പുറം - 607, വയനാട് - 485, പാലക്കാട് - 539, കോഴിക്കോട് - 1372, കാസര്‍കോട് - 759, കണ്ണൂര്‍ - 975.
നേരത്തെ കോണ്‍ഗ്രസ് ഭരണ സമിതിയാണു സൊസൈറ്റി ഭരിച്ചിരുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ ഈ സമിതി സര്‍ക്കാര്‍ പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേഷന്‍ ഭരണം ഏര്‍പ്പെടുത്തിയിരുന്നു. സിപിഎം പിന്തുണയുള്ള കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്‍. ബിജു നേതൃത്വം നല്‍കുന്ന പാനലും യുഡിഎഫ് പിന്തുണയുള്ള കേരള പൊലീസ് അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറി ജി.ആര്‍. അജിത്ത് നേതൃത്വം നല്‍കുന്ന പാനലും തമ്മിലായിരുന്നു മല്‍സരം.
നിലവിലുണ്ടായിരുന്ന ഭരണ സമിതി പുറപ്പെടുവിച്ച തിരഞ്ഞെടുപ്പു വിജ്ഞാപനത്തിലും നടപടികളിലും ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാണിച്ച് എതിര്‍ സംഘം രജിസ്ട്രാറേയും് കോടതിയെയും സമീപിച്ചതിനെ തുടര്‍ന്നായിരുന്നു ഭരണം അഡ്മിനിസ്‌ട്രേറ്ററെ ഏല്‍പിച്ചത്.
ഭരണ സമിതി കഴിഞ്ഞ വര്‍ഷം വിതരണം ചെയ്ത 7000 തിരിച്ചറിയല്‍ കാര്‍ഡുകളില്‍ 5000 എണ്ണവും വ്യാജമാണെന്നായിരുന്നു മുഖ്യ ആരോപണം. ഈ പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് വന്നെങ്കിലും നടപടി സ്വീകരിക്കാതിരുന്നതിനെ തുടര്‍ന്ന് കെപിഎ തിരുവനന്തപുരം സിറ്റി ജില്ലാ സെക്രട്ടറി എസ്.എസ്. രതീഷ് കല്ലറ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
നിലവില്‍ ജയശ്രീ ഐഎഎസിന്റെ പരിഗണനയിലാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിഷയത്തിലുള്ള പരാതി. കാര്‍ഡ് ഉടമകളെ കേട്ടശേഷമേ നടപടിയെടുക്കാവൂ എന്നായിരുന്നു കോടതി നിര്‍ദേശം. പൊലീസ് സേനയുടെ ഹൗസിങ് അസോസിയേഷനിലെ വ്യാജ ഐഡി വാദം ശരിവയ്ക്കുന്നതാണ് വ്യാജ തിരിച്ചറിയല്‍ രേഖകള്‍ പിടിച്ചെടുത്ത സംഭവങ്ങള്‍ എന്നാണ് എതിര്‍പക്ഷം ചൂണ്ടിക്കാട്ടുന്നത്.
https://www.facebook.com/Malayalivartha






















