ടെക്നോപാര്‍ക്ക് സിഇഒ ആയി സച്ചിന്‍ കുമാര്‍ യാദവ് ചുമതലയേറ്റു...

ഇന്ത്യയിലെ ആദ്യത്തെ ഐടി പാര്‍ക്കായ ടെക്നോപാര്‍ക്കിന്‍റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) സച്ചിന്‍ കുമാര്‍ യാദവ് ഐഎഎസ് ചുമതലയേറ്റു. മുന്‍ സിഇഒ സന്ദീപ് കുമാര്‍ ഐഎഎസിന് പകരമാണ് സച്ചിന്‍ കുമാര്‍ സ്ഥാനമേറ്റത്. നിലവില്‍ കേരള സ്റ്റേറ്റ് ഐടി മിഷന്‍റെ (കെഎസ്ഐടിഎം) ഡയറക്ടറായ സച്ചിന്‍ കുമാര്‍ യാദവ് ടെക്നോപാര്‍ക്ക് സിഇഒയുടെ അധിക ചുമതല വഹിക്കും.
രാജസ്ഥാന്‍ സ്വദേശിയായ സച്ചിന്‍ കുമാര്‍ കേരള കേഡറിലെ 2020 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. ഇതിനുമുമ്പ് സംസ്ഥാന ധനകാര്യ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















