തിരുവനന്തപുരത്തെ ബി ജെ പി കൗൺസിലർ ആർ ശ്രീലേഖ എങ്ങനെയാണ് രാജി പിൻവലിച്ചത്? ബി ജെ പിയുടെ ഉന്നതാധികാരസമിതിയിൽ നിന്നുണ്ടായ ഇടപെടലാണ് അനുനയ നീക്കം സാധ്യമാക്കിയത്...

തിരുവനന്തപുരത്തെ ബി ജെ പി കൗൺസിലർ ആർ ശ്രീലേഖ എങ്ങനെയാണ് രാജി പിൻവലിച്ചത്? ബി ജെ പിയുടെ ഉന്നതാധികാരസമിതിയിൽ നിന്നുണ്ടായ ഇടപെടലാണ് അനുനയ നീക്കം സാധ്യമാക്കിയത്. ശ്രീലേഖ രാജിയിൽ ഉറച്ചുനിന്നാൽ നഗരസഭാ ഭരണം താഴെപോകുമെന്ന അവസ്ഥയാണ് നിലവിലുള്ളത് .ഈ സാഹചര്യത്തിലാണ് ഡൽഹിയിൽ നിന്നും അതിശക്തമായ ഇടപെടൽ ശ്രീലേഖയുടെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. ശ്രീലേഖ ആവശ്യപ്പെടുന്ന ഏത് തസ്തികയും നൽകാൻ ബി ജെ പി തയ്യാറാവും. ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ നോൺ ജൂഡീഷ്യൽ അംഗമായി ശ്രീലേഖയെ നിയമിച്ചേക്കും. സുപ്രീം കോടതി ജഡ്ജിയുടെ പദവിയാണ് കമ്മീഷൻ അംഗത്തിനുള്ളത്.
ദേശീയ വനിതാ കമ്മീഷൻ അംഗമാകാനായിരുന്നു ശ്രീലേഖയുടെ താത്പര്യം. എന്നാൽ അതിനേക്കാൾ വലിയ തസ്തികയാണ് ഇത്. ഒരേയൊരു സീറ്റിന്റെ മാത്രം ഭൂരിപക്ഷത്തിൽ തിരുവനന്തപുരം കോർപറേഷൻ ഭരണംപിടിച്ച ബിജെപിക്ക് ഓർക്കാപ്പുറത്തേറ്റ വെള്ളിടിയായിരുന്നു ആർ. ശ്രീലേഖയുടെ രാജി. 101 അംഗ കോർപറേഷനിൽ ഒരു സ്വതന്ത്രൻ ഉൾപ്പെടെ 51 അംഗങ്ങളുടെ പിന്തുണയിലാണ് വി.വി. രാജേഷ് നേതൃത്വം നൽകുന്ന കൗൺസിലിന്റെ ഭരണം. അതിനിടെയായിരുന്നു പാർട്ടിയെ ഞെട്ടിച്ചുകൊണ്ടുള്ള ശ്രീലേഖയുടെ രാജിനീക്കം. തിരുവനന്തപുരം കോർപറേഷന്റെ ശാസ്തമംഗലം വാർഡിൽനിന്നുള്ള കൗൺസിലറാണ് ശ്രീലേഖ.2025 തദ്ദേശതിരഞ്ഞെടുപ്പിലെ ബിജെപിയുടെ ഏറ്റവും തിളക്കമാർന്ന നേട്ടം, അവർക്ക് തിരുവനന്തപുരം കോർപേറഷനിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാൻ കഴിഞ്ഞുവെന്നുള്ളതായിരുന്നു.
101 അംഗ കോർപേറഷനിൽ അൻപത് വാർഡിലും വിജയിച്ചു. എന്നാൽ കേവലഭൂരിപക്ഷത്തിന് ഒരേയൊരു അംഗത്തിന്റെ കുറവ് വന്നു. ഭരണം പിടിക്കാൻ ഒരു സ്വതന്ത്രന്റെ പിന്തുണ വേണ്ടിവന്നു. തുടർന്ന് കണ്ണമ്മൂല വാർഡിൽനിന്ന് ജയിച്ച പാറ്റൂർ രാധാകൃഷ്ണൻ എൻഡിഎ ഭരണസമിതിയെ പിന്തുണയ്ക്കാൻ തയ്യാറായതോടെ ഭരണം കിട്ടി.തിരുവനന്തപുരം കോർപറേഷൻ കക്ഷിനില ഇങ്ങനെയാണ്. എൻഡിഎ- 51 (ഒരു സ്വതന്ത്രന്റെ പിന്തുണയോടെ)
എൽഡിഎഫ്-29
യുഡിഎഫ്-20
മറ്റുള്ളവർ-1
അധികാരത്തിലെത്തിയെങ്കിലും അത്ര സുഗമമായ ഭരണനിർവഹണ കാലയളവ് ആയിരുന്നില്ല ബിജെപിയെ കാത്തിരുന്നത്. വാഴോട്ടുകോണം വാർഡിനെ പ്രതിനിധീകരിക്കുന്ന ആർ. സുഗതൻ കാപ്പാ കേസിൽ നിലവിൽ ജയിലിലാണ്. സുഗതന്റെ അറസ്റ്റ്, അദ്ദേഹത്തിനുമേൽ ചുമത്തപ്പെട്ട വകുപ്പിന്റെ സ്വഭാവം തുടങ്ങിയവയൊക്കെ വലിയവിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരുന്നു. തുടർച്ചയായി മൂന്നുമാസം ഹാജരാകാതിരിക്കുന്നപക്ഷം നേരിടേണ്ടിവരുന്ന അയോഗ്യതയെ മറികടക്കാൻ ആറുമാസത്തെ അവധിയിലാണ് നിലവിൽ സുഗതൻ.
പിന്നാലെയായിരുന്നു ശ്രീലേഖയുടെ രാജി. രാജിക്കത്ത് സമർപ്പിക്കപ്പെട്ടത് സമ്മർദതന്ത്രത്തിന്റെ ഭാഗമല്ലെങ്കിൽ, ബിജെപി വിയർക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നായി. ബിജെപി അംഗസംഖ്യ 49 ആയും എൻഡിഎ ഭരണസമിതിയെ പിന്തുണയ്ക്കുന്നവരുടെ എണ്ണം അൻപതായും ചുരുങ്ങും. ആറുമാസത്തിനകം ശാസ്തമംഗലം വാർഡിൽ ഉപതിരഞ്ഞെടുപ്പ് നടക്കുകയും അവിടെ ബിജെപി സ്ഥാനാർഥി തന്നെ ജയിക്കുകയും ചെയ്താൽമാത്രമേ ഭരണം കൈപ്പിടിയിൽ നിൽക്കുകയുള്ളൂ. അത് എത്രമാത്രം എളുപ്പമാണെന്ന് കണ്ടറിയണം.തിരുവനന്തപുരം കോർപറേഷനിലെ തദ്ദേശതിരഞ്ഞെടുപ്പുഫലം വന്നതിന് പിന്നാലെ ഉയർന്ന ചോദ്യമായിരുന്നു, ബിജെപിയെ പുറത്തിരുത്തി ഭരണംപിടിക്കാൻ എൽഡിഎഫും യുഡിഎഫും കൈകോർക്കുമോയെന്ന്.
എന്നാൽ അത്തരമൊരു സഖ്യത്തിന്റെ സാധ്യത ഇരുപക്ഷത്തെയും നേതാക്കൾ തള്ളിക്കളഞ്ഞതോടെ അവർ പ്രതിപക്ഷബെഞ്ചിലാവുകയും ചരിത്രത്തിലാദ്യമായി തിരുവനന്തപുരം കോർപേറഷന്റെ ഭരണം ബിജെപിക്ക് ലഭിക്കുകയും ചെയ്തു.ശ്രീലേഖയുടെ രാജി അംഗീകരിക്കപ്പെട്ടിരുന്നെങ്കിൽ തിരുവനന്തപുരത്ത് കാര്യങ്ങൾ എന്താകും?. 29 അംഗങ്ങളുള്ള എൽഡിഎഫും ഇരുപത് അംഗങ്ങളുള്ള യുഡിഎഫും ഒരുമിക്കാനും ഭരണംപിടിക്കാനും ഇനി മുതിരുമോ അതിന് സാധ്യതയുണ്ടോയെന്നും ചർച്ചകളുയരുന്നുണ്ട്.ഇക്കഴിഞ്ഞ ജൂൺമാസത്തിൽ വി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരേ യുഡിഎഫ് അവിശ്വാസപ്രമേയത്തിന് പദ്ധതിയിട്ടിരുന്നു. പ്രമേയത്തിന് കോർപറേഷൻ കൗൺസിൽ അംഗങ്ങളിൽ മൂന്നിലൊന്ന് അംഗങ്ങളുടെ പിന്തുണവേണം.
എന്നാൽ യുഡിഎഫിനുള്ളത് 20 അംഗങ്ങൾ മാത്രമാണ്. എൽഡിഎഫിന്റെകൂടി പിന്തുണ ലഭിച്ചാൽ മാത്രമേ മതിയായ പിന്തുണ പ്രമേയത്തിന് ലഭിക്കുമായിരുന്നുള്ളൂ. എന്നാൽ പ്രമേയത്തെ പിന്തുണയ്ക്കാൻ എൽഡിഎഫ് ഒരുക്കമായിരുന്നില്ല. പിന്നാലെ യുഡിഎഫ് പ്രമേയനീക്കം പിൻവലിച്ചു.അവിശ്വാസപ്രമേയം കൊണ്ടുവരാനുള്ള ചുരുങ്ങിയ സമയപരിധി ആറുമാസമാണെന്നിരിക്കേ, ശ്രീലേഖയുടെ രാജിയിലൂടെ ന്യൂനപക്ഷമാകുന്ന എൻഡിഎ ഭരണസമിതിക്കെതിരേ അവിശ്വാസപ്രമേയം വരുമോ എന്നതും കാത്തിരുന്ന് കാണേണ്ടിവരുമെന്നും രാഷ്ട്രീയ നിരീക്ഷകർ ചിന്തിച്ചു. ഇനി അങ്ങനെയെങ്കിൽ ഏത് മുന്നണി ആ പ്രമേയം കൊണ്ടുവരും അതിന് പിന്നിലെ രാഷ്ട്രീയസമവാക്യം എങ്ങനെയുള്ളതായിരിക്കുമെന്നും കണ്ടറിയണം.
ജയിക്കുന്നപക്ഷം മേയർസ്ഥാനം ലഭിക്കുമെന്നായിരുന്നു കളത്തിലിറങ്ങിയവേളയിൽ മുൻ ഐപിഎസ് ഉദ്യോഗസ്ഥകൂടിയായ ശ്രീലേഖയുടെ വിലയിരുത്തൽ. എന്നാൽ നൂലിഴവ്യത്യാസത്തിൽ വിജയം ഒപ്പംചേർന്നപ്പോൾ ബിജെപി, മേയർസ്ഥാനത്തേക്ക് പരിഗണിച്ചത് വി.വി. രാജേഷിനെ ആയിരുന്നു. ഇതിൽ കടുത്ത അതൃപ്തിയുണ്ടായിരുന്നു ശ്രീലേഖയ്ക്ക്. അത് അവർ ഒളിഞ്ഞും തെളിഞ്ഞും പ്രകടിപ്പിക്കുകയും ചെയ്തു. പിന്നീട് ദേശീയതലത്തിൽ അർഹമായ പരിഗണന നൽകാമെന്ന വാഗ്ദാനം ശ്രീലേഖയ്ക്ക് ലഭിച്ചിരുന്നെന്നാണ് വിവരം. ദേശീയ വനിതാ കമ്മിഷൻ അംഗത്വമായിരുന്നു ഇതെന്നാണ് സൂചന. എന്നാൽ ഇതും ലഭിക്കാതെ വന്നതോടെ ശ്രീലേഖ രാജിയിലേക്ക് നീങ്ങുകയായിരുന്നു.
2016-ൽ ഗുരുവായൂർ മണ്ഡലത്തിൽനിന്ന് ജനവിധി തേടിയ നിവേദിത സുബ്രഹ്‌മണ്യനെ ഇക്കഴിഞ്ഞ ദിവസമാണ് ദേശീയ വനിതാ കമ്മിഷൻ അംഗമായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തെത്തിയത്. ഇതും ഈ അവസരത്തിൽ കൂട്ടിവായിക്കാവുന്നതാണ്.സെപ്റ്റംബർ മുപ്പതാംതീയതി, ശ്രീലേഖ രാജിക്കത്ത് മേയർ വി.വി. രാജേഷിന് കൈമാറിയെന്നാണ് വിവരം. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് പറഞ്ഞിട്ടുള്ളത്. കൗൺസിലർസ്ഥാനം രാജിവെക്കുകയാണെങ്കിൽ രാജിക്കത്ത് കൈമാറേണ്ടത് കോർപറേഷൻ സെക്രട്ടറിക്കാണെന്നിരിക്കേ, മേയർക്ക് കത്ത് കൈമാറിയത് ശ്രീലേഖയുടെ സമ്മർദതന്ത്രമാണെന്ന് വിലയിരുത്തന്നവരുമുണ്ട്. രാഷ്ട്രീയത്തിൽ താരതമ്യേന പുതുമുഖമെങ്കിലും ഭരണതലത്തിൽ പരിചയമുള്ള വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക്, ജനപ്രതിനിധിസ്ഥാനം രാജിവെക്കേണ്ട രീതി അറിയില്ലെന്ന് കരുതാനാവില്ലല്ലോ.
2024 ഒക്ടോബർ മാസത്തിൽ ബിജെപിയിലെത്തിയ ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്. തിരുവനന്തപുരം കോർപേറഷനിൽ എൻഡിഎ അധികാരത്തിലെത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, തലസ്ഥാനം സന്ദർശിച്ചിരുന്നു. ഇക്കഴിഞ്ഞ ജനുവരിമാസം രണ്ടാംതീയതിയായിരുന്നു അത്. അന്ന് പ്രധാനമന്ത്രിയുടെ വേദിയിൽ ശ്രീലേഖയുമുണ്ടായിരുന്നെങ്കിലും മറ്റ് നേതാക്കൾക്ക് സമാനമായി അദ്ദേഹത്തെ അഭിവാദ്യംചെയ്യാനോ അടുത്തേക്ക് പോകാനോ ശ്രീലേഖ മുതിർന്നില്ല. മാത്രമല്ല, നേരത്തെ പരിപാടിയിൽനിന്ന് മടങ്ങുകയും ചെയ്തു. മേയർസ്ഥാനം ലഭിക്കാത്തതിലുള്ള അതൃപ്തിയായിരുന്നു ശ്രീലേഖ പ്രകടിപ്പിച്ചതെന്ന് വ്യഖ്യാനം ഉയർന്നെങ്കിലും അവർ അത് തള്ളിക്കളഞ്ഞു. പ്രോട്ടോക്കോൾ പാലിച്ച് മാറനിന്നതാണെന്നായിരുന്നു അവരുടെ പ്രതികരണം.
ബിജെപി കൗൺസിലർമാരുടെ ഡൽഹിയാത്രയിൽനിന്ന് വിട്ടുനിന്നതായിരുന്നു മറ്റൊരു വിവാദം. ഈ പ്രായത്തിൽ ദീർഘദൂര ട്രെയിൻ യാത്ര പ്രയാസമാണെന്നും അതിനാലാണ് വിട്ടുനിന്നതെന്നും വിമാനടിക്കറ്റ് എടുത്തുതരാൻ വാഗ്ദാനമുണ്ടായെങ്കിലും അത് താൻ നിരസിച്ചെന്നുമായിരുന്നു സംഗതി വിവാദമായതിന് പിന്നാലെ ശ്രീലേഖയുടെ പ്രതികരണം.ശ്രീലേഖയുടെ പ്രവർത്തനങ്ങളോട് ബിജെപി പ്രവർത്തകർക്കും നഗരസഭയുടെ ഭരണാധികാരികൾക്കും യോജിപ്പുണ്ടായിരുന്നില്ല. ശ്രീലേഖയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ അവർ നിരന്തരം ബിജെപിയെ പ്രതിസന്ധിയിലാക്കി. എന്നിട്ടും വി വി രാജേഷ് ഉൾപ്പെടെയുള്ള നേതാക്കൾ ശ്രീലേഖയെ പ്രകോപിപ്പിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു.
മേയറാക്കാം എന്ന് പറഞ്ഞു തിരഞ്ഞെടുപ്പ് ഗോധമിറങ്ങിയ തന്നെ രാജീവ് ചന്ദ്രശേഖർ വഞ്ചിക്കുകയായിരുന്നു എന്ന് ശ്രീലേഖ തൻറെ സഹപ്രവർത്തകരോട് നിരന്തരം പരാതി പറയുമായിരുന്നു. വട്ടിയൂർക്കാവിൽ നിയമസഭാ സ്ഥാനാർത്ഥിയായി ശ്രീലേഖ സീറ്റ് വാങ്ങിയത് ജയിക്കും എന്നുള്ള പ്രതീക്ഷയിൽ ആയിരുന്നു. കെ മുരളീധരനും വി കെ പ്രശാന്തും ശക്തമായ മത്സരം കാഴ്ചവയ്ക്കുമ്പോൾ ബിജെപിക്ക് ശരിയായ ജനകീയ അടിത്തറ ഉള്ള വട്ടിയൂർക്കാവിൽ തനിക്ക് ജയിക്കാൻ കഴിയും എന്ന് ശ്രീലേഖ ഉറച്ചു വിശ്വസിച്ചു. എന്നാൽ നേമത്ത് രാജീവ് ചന്ദ്രശേഖർ ജയിക്കുകയും വട്ടിയൂർക്കാവിൽ ശ്രീലേഖ തോൽക്കുകയും ചെയ്തതോടെ അവർക്ക് ബിജെപി നേതൃത്വത്തോടുള്ള കലിപ്പ് വർദ്ധിച്ചു.ബി ജെ പി പ്രവർത്തകരിൽ നിന്നും വട്ടിയൂർക്കാവിൽ താൻ തിക്താനുഭവങ്ങൾ അനുഭവിച്ചതായി ശ്രീലേഖ തുറന്നു പറഞ്ഞിട്ടുണ്ട്.
തന്റെ വോട്ടുകൾ ബി ജെ പി മറിച്ചു എന്ന് ഇന്നും ശ്രീലേഖ വിശ്വസിക്കുന്നു.രാജീവിന് ജയിക്കാൻ തന്നെ കരുവാക്കിയെന്നാണ് ശ്രീലേഖയുടെ സങ്കടം. കോർപ്പറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വട്ടിയൂർകാവ് എംഎൽഎ വികെ പ്രശാന്തിന്റെ ഓഫീസ് ഒഴിയാൻ കൗൺസിലർ ആർ ശ്രീലേഖ ആവശ്യപ്പെട്ടത് ബിജെപി നേതൃത്വവുമായി ആലോചിക്കാതെയാണ് . അധികാരമേറ്റ് രണ്ടാം ദിവസം തന്നെ ആർ ശ്രീലേഖ സ്വീകരിച്ച നിലപാട് ബിജെപിയെ വെട്ടിലാക്കിയി. വാടക നൽകി കോർപ്പറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസ് ഒഴിയാൻ ശ്രീലേഖ ആവശ്യപ്പെട്ട നീക്കം എങ്ങനെ പരിഹരിക്കുമെന്നറിയാതെ നേതൃത്വം.കുഴഞ്ഞു.
ശ്രീലേഖയുടെ നീക്കത്തിനെതിരെ ശക്തമായാണ് സിപിഎം രംഗത്തെത്തിയത്. കോർപ്പറേഷന് വാടക നൽകുന്ന കെട്ടിടം ഒഴിപ്പിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കൗൺസിൽ യോഗമാണ്. അങ്ങനെയിരിക്കെ ശ്രീലേഖ എന്ത് അധികാരത്തിന്റെ പുറത്താണ് വികെ പ്രശാന്തിനോട് ആവശ്യപ്പെട്ടത് എന്നായിരുന്നു പ്രധാന ചോദ്യം. ഇതിന് മറുപടി പറയാൻ ബിജെപിക്കോ ശ്രീലേഖയ്‌ക്കോ കഴിഞ്ഞില്ല, .ഇതോടെയാണ് സൗഹൃദത്തിന്റെ പുറത്താണ് ഓഫീസ് ഒഴിയാൻ അഭ്യർത്ഥിച്ചതെന്ന് ശ്രീലേഖ പറഞ്ഞത്.. വിവാദം പരിധിവിടുമെന്ന് തോന്നലിന്റെ പുറത്താണ് ശ്രീലേഖ പ്രശാന്തിനെ നേരിട്ട് കണ്ട് തണുപ്പിക്കാൻ ശ്രമം നടത്തിയത്. എന്നാൽ ഇതിന് മുമ്പ് തന്നെ സിപിഎം രാഷ്ട്രീയ വിവാദമായി വിഷയത്തെ ഉയർത്തി. പാർട്ടിയുമായി ആലോചിക്കാതെ ഇങ്ങനെ ഒരു ആവശ്യം മുന്നോട്ടുവച്ചതിൽ ശ്രീലേഖയ്‌ക്കെതിരെ ബിജെപി നേതൃത്വത്തിന് അതൃപ്തിയുണ്ടായി,
മുൻ മേയറും വട്ടിയൂർക്കാവ് എംഎൽഎയുമായ വികെ പ്രശാന്ത് സഹോദര തുല്യനാണെന്നും അദ്ദേഹത്തിന്റെ ഓഫീസ് മാറിത്തരണമെന്ന് അഭ്യർത്ഥിക്കുകയാണ് ചെയ്തതെന്ന് ശാസ്തമംഗലം കൗൺസിലർ ആർ ശ്രീലേഖ പറഞ്ഞു. തന്റെ ഓഫീസ് പ്രവർത്തിപ്പിക്കുന്നതിന് വേണ്ടിയാണ് തിരുവനന്തപുരം കോർപ്പറേഷൻ കെട്ടിടത്തിലെ എംഎൽഎ ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ടത്. തിരക്കിട്ട് ഒഴിയണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഒരു അഭ്യർത്ഥനയായാണ് ഇക്കാര്യം സംസാരിച്ചത്. എന്നാൽ അത് പറ്റില്ലെന്നും ഒഴിപ്പിക്കാമെങ്കിൽ ഒഴിപ്പിച്ചോ എന്നാണ് വികെ പ്രശാന്ത് തന്നോട് പറഞ്ഞതെന്നും ശ്രീലേഖ വ്യക്തമാക്കി.
'മുൻ മേയറായിരുന്ന സമയത്ത് എടുത്ത കെട്ടിടമാണെന്നാണ് ഞാൻ മനസിലാക്കുന്നത്. ഒരു ചേച്ചിയുടെ സ്ഥാനത്ത് നിന്നാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. എന്റെ ഫോണിൽ റെക്കോഡ് ഇല്ല. അങ്ങനെയൊരു രീതി എനിക്കില്ല. എന്റെ അറിവിൽ പ്രശാന്തിന്റെ ഫോണിൽ കോൾ റെക്കാർഡ് ഉണ്ടെന്നാണ് മനസിലാക്കുന്നത്. നിങ്ങൾക്കത് പരിശോധിച്ച് നോക്കാം. എന്റെ യാചനാ സ്വരവും പ്രശാന്ത് ഇങ്ങോട്ട് സംസാരിച്ച രീതിയും നിങ്ങൾക്ക് നേരിട്ട് കേൾക്കാം.എന്റെ അറിവിൽ ഓഫീസുമായി ബന്ധപ്പെട്ട് ഇങ്ങനെ ഒരു കരാർ ഉണ്ടെന്ന് തോന്നുന്നില്ല. കോർപ്പറേഷന്റെ കെട്ടിടമായതുകൊണ്ട് വാടക നൽകുന്നുണ്ട്. കഴിഞ്ഞ കോർപ്പറേഷൻ ഭരണാധികാരികൾ ഇദ്ദേഹത്തിന് ഒരു സഹായം ചെയ്തുകൊടുത്തെന്നാണ് ഞാൻ മനസിലാക്കുന്നത്. എനിക്ക് കൗൺസിലറായി പ്രവർത്തിക്കാൻ ഒരു ഓഫീസ് ആവശ്യമുണ്ടല്ലോ? ഇപ്പോൾ അങ്ങനെ ഒരു സൗകൗര്യമില്ല.
എന്നെ കാണാൻ വരികയാണെങ്കിൽ അവർക്ക് ഇരിക്കാൻ പോലും സ്ഥലമില്ല. ഈ അവസരത്തിൽ ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങൾ മാദ്ധ്യമങ്ങൾ തീരുമാനിക്കൂ?- ശ്രീലേഖ പറഞ്ഞു.ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന ഓഫീസ് ഒഴിയണമെന്ന് കൗൺസിലർ ആർ ശ്രീലേഖ ആവശ്യപ്പെട്ടതിനെ തുടർന്നാണ് വിവാദം ഉടലെടുത്തത്. ആർ ശ്രീലേഖ ഒറ്റയ്‌ക്കെടുത്ത തീരുമാനമായിരിക്കില്ലെന്നും മര്യാദയില്ലാത്ത നടപടിയാണ് സ്വീകരിച്ചതെന്നും വി കെ പ്രശാന്ത് പറഞ്ഞു. തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ഭരണം പിടിച്ച് അധികാരത്തിലേറിയതിന് പിന്നാലെയാണ് ഈ ആവശ്യം. ഫോണിൽ വിളിച്ച ശ്രീലേഖ പ്രശാന്തിനോട് ഇക്കാര്യം ആവശ്യപ്പെടുകയായിരുന്നു. തന്റെ ഓഫിസ് സൗകര്യപ്രദമായി പ്രവർത്തിപ്പിക്കുന്നതിന് പ്രശാന്ത് ഒഴിയണമെന്ന് ഫോണിലൂടെയാണ് ശ്രീലേഖ ആവശ്യപ്പെട്ടത്.
ആര്‍ ശ്രീലേഖ, വിവി രാജേഷ്, കരമന അജിത് എന്നിവരുടെ പേരുകളാണ് ബിജെപി മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് സിമി ജ്യോതിഷിന്റെ പേരിനായിരുന്നു ബിജെപിയില്‍ മുന്‍തൂക്കം, ആശാനാഥിന്റെ പേരും പരിഗണനയിലുണ്ടായിരുന്നു .തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബി.ജെ.പി അധികാരത്തിലെത്തിയത് ചരിത്രനിമിഷാണ്. നഗരത്തിന്റെ വികസനത്തിനായി ബി.ജെ.പി വലിയ പദ്ധതികളാണ് വിഭാവനം ചെയ്തത്. അധികാരമേറ്റ് 45 ദിവസത്തിനകം തിരുവനന്തപുരത്തിന്റെ വികസന ബ്ലൂ പ്രിന്റ് പുറത്തിറക്കുമെന്നും പ്രവ്യാപിച്ചു.. ഈ വികസന പദ്ധതികളുടെ പ്രഖ്യാപനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. പ്രധാനമന്ത്രിവന്നെങ്കിലും ബ്ലൂപ്രിന്റ് വന്നില്ല.
രണ്ടു സ്വതന്ത്രരാണ് ജയിച്ചത്.വി ശിവൻകുട്ടിയെ ഉൾപ്പെടെ കണ്ട സ്വതന്ത്രൻ രാധാകൃഷ്ണൻ ബി ജെ പിയെ പ്രതിസന്ധിയിലാക്കാനാണ് ശ്രമിക്കുന്നത്. മറ്റൊരു സ്വതന്ത്രനായ സുധീഷിനെ പിടിക്കാനും ബി ജെ പി ശ്രമിച്ചു. എന്നാൽ സുധീഷ് വഴങ്ങിയില്ല. പിന്നീട് ബി ജെ പിക്ക് ആശ്രയം രാധാക്യഷ്ണനായിരുന്നു.. ബി ജെ പി ക്ക് പിന്തുണ നൽകാമെന്ന് രാധാകൃഷ്ണൻ പറഞ്ഞെങ്കിലും മനസിലിരുപ്പ് പുറത്തുവിട്ടില്ല.. മേയർ സ്ഥാനം ആയിരുന്നു നോട്ടം .പഴയ എസ് എഫ് ഐ പ്രവർത്തകനാണ് രാധാകൃഷ്ണൻ.മന്ത്രി ശിവൻകുട്ടിയുമായി അടുത്ത ബന്ധമുണ്ട്. ബി ജെ പിയുടെ നഗരസഭാ മോഹത്തെ തല്ലിക്കടുത്താൽ സിപിഎം ചുമതലപ്പെടുത്തിയിരിക്കുന്ന നേതാവായിരുന്നു ശിവൻകുട്ടി.
അദ്ദേഹം എസ്എഫ്ഐ സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന കാലത്താണ് രാധാകൃഷ്ണൻ തിരുവനന്തപുരത്ത് എസ്എഫ്ഐ പ്രവർത്തകനായി സജീവമായിരുന്നത്. ജില്ലയിലെ വിവിധ സിപിഎം നേതാക്കളുമായി അടുത്ത ബന്ധം രാധാകൃഷ്ണന് ഉണ്ട്. തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റായി രാധാകൃഷ്ണൻ ജയിച്ചത് സിപിഎമ്മിന്റെ കൂടെ സഹായത്തോടെയാണ്. ഇതെല്ലാം ചൂണ്ടിക്കാണിച്ചു ബിജെപിയിൽ നിന്നും ഭരണം ഇല്ലാതാക്കാനാണ് സിപിഎം ശ്രമിച്ചത്. തിരുവനന്തപുരം നഗരസഭയിലെ ബി ജെ പി ഭരണം അട്ടിമറിക്കാൻ കൊണ്ടു പിടിച്ച ശ്രമങ്ങളാണ് സി പി എം നടത്തിയത്. ഭരണ സിരാകേന്ദ്രത്തിൽ നിന്ന് ബി ജെ പി യെ അകറ്റി നിർത്തണമെന്ന ചിന്ത മാത്രമാണ് സി പി എമ്മിനുണ്ടായിരുന്നത്. ഇതിനായി കോൺഗ്രസിന്റെ സഹായവും തേടി.എന്നാൽ നിയമസഭാ തെരഞ്ഞടുപ്പ് അടുത്തതിനാൽ സി പി എമ്മിനെ പിന്തുണക്കാൻ കോൺഗ്രസ് തയ്യാറായില്ല.
ബി ജെ പിയെ അകറ്റി നിർത്താൻ ഇത്തരം ഒരു സഖ്യത്തിന് തയ്യാറാകണമെന്ന സമ്മർദ്ദത്തിൽ വീണില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭയിലെ തോല്‍വിയില്‍ സിപി എം ജില്ലാ കമ്മറ്റിയിൽ രൂക്ഷ വിമര്‍ശനമുണ്ടായി. മേയറായിരുന്ന ആര്യ രാജേന്ദ്രന്റെ ഭാഗത്ത് നിന്ന് കനത്ത അഹങ്കാരവും കെടുകാര്യസ്ഥതയും ഉണ്ടായിയെന്നായിരുന്നു പ്രധാന വിമര്‍ശനം. മുന്‍ മേയറും വട്ടിയൂര്‍ക്കാവ് എംഎല്‍എയുമായ വി കെ പ്രശാന്ത് മേയര്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. മേയര്‍ക്കെതിരെ ഭൂരിഭാഗം നേതാക്കളും വിമര്‍ശനം ഉന്നയിച്ചു. സംസ്ഥാനത്തെ പൊതു സാഹചര്യങ്ങളും തോല്‍വിയില്‍ നിര്‍ണായകമായി. ശബരിമലയില്‍ നടന്ന ആഗോള അയ്യപ്പ സങ്കമത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത്,
മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളാപ്പള്ളി നടേശന് ഒപ്പം കാറില്‍ യാത്ര ചെയ്തത്, ശബരിമലയിലെ കട്ടിളപ്പാളിയിലെ സ്വര്‍ണ കൊള്ള തുടങ്ങിയ വിഷയങ്ങളും തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയായത് . ഇത്തരം ഒരു സാഹചര്യത്തിൽ നേടിയ ഭരണമാണ് ബി ജെ പിയിൽ അലോസരമുണ്ടാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























